കള്ളാറിൽ ഹോ​ട്ട​ലു​ക​ളി​ലും വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന
Friday, May 6, 2022 1:18 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും കൂ​ള്‍​ബാ​ര്‍, ഷ​വ​ര്‍​മ സ്റ്റാ​ള്‍, ചി​ക്ക​ന്‍ സ്റ്റാ​ള്‍, മ​ത്സ്യ​വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ളി​ച്ചാ​ല്‍, മാ​ല​ക്ക​ല്ല്, ചെ​റി​യ ക​ള്ളാ​ര്‍, ക​ള്ളാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ഇ​ട​ങ്ങ​ളി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. ശ്രീ​കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ജോ​ബി ജോ​സ​ഫ്, എ​സ്. സു​ര​ജി​ത്, ര​ഘു, സി.​പി. അ​ജി​ത്, പ​ഞ്ചാ​യ​ത്ത് ക്ലാ​ര്‍​ക്ക് ആ​ര്‍.​അ​ക്ഷ​യ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.