മഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍​റൂം തു​റ​ക്കും
Thursday, May 19, 2022 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ല​പ്ര​ദ​മാ​യ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നു. ഫ​യ​ര്‍ ഫോ​ഴ്സ്, പോ​ലീ​സ്, ഫോ​റ​സ്റ്റ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ക​രു​തി സ​ജ്ജ​മാ​യി​രി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. റോ​ഡി​ല്‍ അ​പ​ക​ട​മു​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ പ​ഞ്ചാ​യ​ത്ത്, വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ നീ​ലേ​ശ്വ​ര​ത്താ​ണ് ഫിഷ​റീ​സി​ന് ഒ​രു ര​ക്ഷാ ബോ​ട്ടു​ള്ള​ത്. ഓ​റ​ഞ്ച് ബു​ക്കി​ലെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ജി​ല്ല ക​ള​ക്ട​ര്‍ കാ​സ​ര്‍​ഗോ​ഡേ​യ്ക്ക് ഒ​രു ര​ക്ഷാ ബോ​ട്ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ​യും സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​രെ​യും ഒ​രു​ക്കി നി​ര്‍​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍​റൂം തു​റ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ള്‍​ക്ക് പു​ന​ര​ധി​വാ​സ ക്യാ​മ്പു​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് പ്ലാ​ന്‍ ത​യാ​റാ​ക്ക​ണം.
എ​ല്ലാ വ​കു​പ്പു​ക​ള്‍​ക്കും മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ത്താ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഒ​രു ദി​വ​സം സ​മ്പൂ​ര്‍​ണ ശു​ചീ​ക​ര​ണം ന​ട​ത്തും. ക​ട​ല്‍​ക്ഷോ​ഭം ത​ട​യാ​ന്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കാ​ന്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പു​ഴ പു​റം പോ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​നും ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ ത​ട​യാ​നും ആ​രോ​ഗ്യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. എ​ലി​പ്പ​നി പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ത​ട​യാ​നാ​യി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡോ​ക്സി കോ​ര്‍​ണ​ര്‍ സ​ജ്ജീ​ക​രി​ക്കും.
റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. വൈ​ദ്യു​തി ത​ട​സം നേ​രി​ട്ടാ​ല്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി ക​ണ്‍​ട്രോ​ള്‍​റൂം ക്യു​ക്ക് റ​സ്പോ​ണ്‍​സ് ടീം ​തു​റ​ന്നു.
കൃ​ഷി, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളോ​ട് മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ന്‍ സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഒ​രു നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ച് 30നു​ള്ളി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ന​മ്പ​റു​ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ചു. ജി​ല്ല​യി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ടെ​ന്നും മ​ണ്‍​സൂ​ണ്‍ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടാ​ന്‍ പോലീ​സ് സ​ജ്ജ​മാ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് അ​റി​യി​ച്ചു. എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ബ​ല​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പു​ഴ​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ള്‍ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​ക്കം ചെ​യ്യാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ എ​ഡി​എം എ.​കെ.​ര​മേ​ന്ദ്ര​ന്‍, ഡി​ഡി​പി ജെ​യ്സ​ണ്‍ മാ​ത്യു, ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ എ. ​ല​ക്ഷ്മി, ഡി​വൈ​എ​സ്പി പി.​കെ.​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്ഡ പ​ങ്കെ​ടു​ത്തു.