ശ​ര​ത്തി​ന് മ​ടു​ത്തു; "ക​ർ​ണ​ൻ ' വി​ൽ​പ​ന​യ്ക്ക്
Thursday, May 19, 2022 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ​ന​ങ്ങ​ളു​ടെ വാ​ക്കും കേ​ട്ട് ബ​സ് വാ​ങ്ങി പെ​ർ​മി​റ്റു​ണ്ടാ​ക്കാ​ൻ ഇ​റ​ങ്ങി​യ ഉ​ട​മ ഒ​ടു​വി​ൽ നി​രാ​ശ​നാ​യി ബ​സ് വി​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. കു​ട്ട​മ​ത്ത് സ്വ​ദേ​ശി ശ​ര​ത്ത് കു​മാ​റാ​ണ് ര​ണ്ട് വ​ർ​ഷ​ത്തെ അ​ല​ച്ചി​ലി​നൊ​ടു​വി​ൽ സ​ങ്ക​ട​ത്തോ​ടെ 'ക​ർ​ണ​നെ' വി​ൽ​ക്കു​ന്ന​ത്. നോ​ട്ടി​ഫൈ​ഡ് നൂ​ലാ​മാ​ല​യി​ൽ കു​രു​ങ്ങി ക​ടം ക​യ​റി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം.​
സു​ള്ള്യ​യ്ക്ക് സ​മീ​പ​ത്തെ ത​ല​പ്പ​ച്ചേ​രി എ​ന്ന കു​ഗ്രാ​മ​ത്തി​ൽ നി​ന്ന് മ​റ്റു ബ​സൊ​ന്നും സ​ർ​വീ​സ് ന​ട​ത്താ​ത്ത അ​ടൂ​ർ-​പാ​ണ്ടി - കു​റ്റി​ക്കോ​ൽ-​കൊ​ട്ടോ​ടി - ഉ​ദ​യ​പു​രം - കു​മ്പ​ള- പാ​റ​പ്പ​ള്ളി-​മാ​വു​ങ്കാ​ൽ വ​ഴി കാ​ഞ്ഞ​ങ്ങാ​ടേ​ക്ക് ബ​സ് ഓ​ടി​ക്കാ​നാ​യി​രു​ന്നു പ്ലാ​ൻ. 70 കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​ര​മു​ള്ള​തി​നാ​ൽ മാ​വു​ങ്കാ​ൽ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് വ​രെ 3.4 കി​ലോ​മീ​റ്റ​ർ നോ​ട്ടി​ഫൈ​ഡ് റൂ​ട്ടി​ലോ​ടാം. ഇ​തി​നി​ടെ ഇ​നി മു​ത​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നേ പെ​ർ​മി​റ്റ് ന​ൽ​കൂ എ​ന്നാ​യി അ​ധി​കൃ​ത​ർ. അ​ങ്ങ​നെ​യെ​ങ്കി​ൽ നോ​ട്ടി​ഫൈ​ഡി​ൽ സ്വ​കാ​ര്യ ബ​സി​ന് പ​ര​മാ​വ​ധി അ​ഞ്ചു കി​ലോ​മീ​റ്റ​റേ ഓ​ടാ​ൻ അ​നു​മ​തി​യു​ള്ളൂ. 100 മീ​റ്റ​ർ അ​ധി​ക​മാ​കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​യും വാ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് ശ​ര​ത്തി​ന്‍റെ സ്വ​പ്നം തൃ​ശ​ങ്കു​വി​ലാ​യ​ത്. ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കാ​ത്ത പു​തി​യ സ്റ്റാ​ൻ​ഡ് മ​ല​യോ​ര ജ​ന​ങ്ങ​ൾ​ക്ക് പാ​ര​യാ​യി. എ​ങ്കി​ൽ വെ​ള്ളി​ക്കോ​ത്ത് വ​ഴി ഓ​ടാ​മെ​ന്ന് പ​റ​ഞ്ഞ് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പാ​ണ്ടി ഭാ​ഗ​ത്ത് ന​ല്ല റോ​ഡ​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​നും ഉ​ട​ക്കി​ട്ടു. റോ​ഡ് ന​ന്നാ​ക്കേ​ണ്ട​ത് ബ​സു​ട​മ​യാ​ണോ എ​ന്നും ബ​സി​ന് തേ​യ്മാ​നം കൂ​ടു​ന്ന​തും സ​ഹി​ക്കാ​ൻ ത​യാ​റാ​യി വ​രു​മ്പോ​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​ണോ വേ​ണ്ട​തെ​ന്നും ശ​ര​ത് ചോ​ദി​ക്കു​ന്നു.
2020ൽ ​വാ​ങ്ങി​യ ബ​സി​ന് വ​ല്ല​പ്പോ​ഴും മ​റ്റു റൂ​ട്ടു​ക​ളി​ൽ പ​ക​ര​ക്കാ​ര​നാ​യി ഓ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ തി​രി​ച്ച​ട​വും മു​ട​ങ്ങി. ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത് ത​ന്‍റെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും മ​ല​യോ​ര​ത്തേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാം പ്ര​യാ​സ​മാ​ണെ​ന്നും ശ​ര​ത് പ​റ​യു​ന്നു.