ജാ​ന​കി വ​ധ​ക്കേ​സ്: വി​ധി ഇ​ന്ന​ത്തേ​ക്ക് മാ​റ്റി
Friday, May 20, 2022 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക ചീ​മേ​നി പു​ലി​യ​ന്നൂ​രി​ലെ പി.​വി. ജാ​ന​കി​യെ കൊ​ല​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. കേ​സി​ല്‍ ഇ​ന്ന​ലെ വി​ധി പ​റ​യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. മ​ക്ലി​ക്കോ​ട്ടെ അ​രു​ണ്‍​കു​മാ​ർ, ചീ​ര്‍​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ഖ്, റി​നീ​ഷ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​വ​രെ ജാ​ന​കി സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ചി​രു​ന്നു. 2017 ന​വം​ബ​ർ 13ന് ​രാ​ത്രി 9.30ന് ​മു​ഖം​മൂ​ടി ധ​രി​ച്ച് വീ​ട്ടി​ല്‍ അ​തി​ക​മി​ച്ചു​ക​യ​റി​യ മൂ​ന്നം​ഗ​സം​ഘം ജാ​ന​കി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി 17 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 92,000 രൂ​പ​യും ക​വ​ർ​ന്നു. ഭ​ർ​ത്താ​വ് കെ.​കൃ​ഷ്ണ​നെ ഗു​രു​ത​ര​മാ​യി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.