ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽഡിഎഫ് സർക്കാറിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഭീമനടിയിൽ വിനാശ വികസനത്തിന്റെ വാർഷികം പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യുഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം ചെയർമാൻ കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
എം.അബൂബക്കർ അധ്യക്ഷതവഹിച്ചു. ജോയി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ, വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, ബിജു ഏലിയാസ്, ജാതിയിൽ ഹസൈനാർ, ഉമർ മൗലവി, ജോയി മാരടിയിൽ, എ. ദുൽകിഫിലി, അന്നമ്മ മാത്യു, ജി.മുരളീധരൻ, മനോജ് വലിയ പ്ലാക്കർ, രാജേഷ് തമ്പാൻ, ഷെരീഫ് വാഴപ്പള്ളി, ടി.ജെ.ജയിംസ്, മാത്യു വർക്കി, ജേക്കബ് ജോസഫ്, രാജൻ നായർ, എൻ.പി.അബ്ദുൾ റഹ്മാൻ, ഗീത സുരേഷ്, സി.എ.ബാബു, ഷാജി അറക്കക്കാലയിൽ എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം യുഡിഎഫ് കമ്മിറ്റി വെള്ളരിക്കുണ്ടിൽ നടത്തിയ പ്രതിഷേധ ധർണ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. എ.സി.എ.ലത്തീഫ് അധ്യക്ഷതവഹിച്ചു.
എം.രാധാമണി, ഷോബി ജോസഫ്, പ്രിൻസ് ജോസഫ്, കെ.എ.സാലു, വിജയൻ ബിരിക്കുളം, ഇ.പത്മാവതി, ടി.അബ്ദുൾ ഖാദർ, കെ.ആർ.വിനു, എൻ.ഡി.വിൻസന്റ്, ആൻഡ്രൂസ് വട്ടക്കുന്നേൽ, ആന്റണി കുമ്പുങ്കൽ, സിബിച്ചൻ പുളിങ്കാല, വിപിൻ ആലപ്പാട്ട്, മാർട്ടിൻ, മാധവൻ നായർ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാല്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികദിനത്തില്‍ കെ റെയിലും അഴിമതിയുമുള്‍പ്പെടെ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഈസ്റ്റ് എളേരി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിറ്റാരിക്കാലില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. കൊറോണയുടെ മറവില്‍ കിറ്റ് കൊടുത്ത് ജനങ്ങളെ പറ്റിച്ചാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്യു പടിഞ്ഞാറേല് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ പതാലില്‍, ടോമി പ്ലാച്ചേരി, ജോയി കുര്യാലപ്പുഴ, ജോസ് കുത്തിയതോട്ടില്‍, സോണി പൊടിമറ്റം, ജോസഫ് മുത്തോലി, ഡോമിനിക് കോയിത്തുരുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.