ഫു​ഡ്‌ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Saturday, May 21, 2022 1:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ എ​സ്‌​എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ലാ​മി​പ്പ​ള്ളി​യി​ൽ 'ഫെ​സ്റ്റി​വ​ൽ ഓ​ഫ് ഡെ​മോ​ക്ര​സി ' എ​ന്ന പേ​രി​ൽ സെ​ക്യു​ല​ർ ഫു​ഡ്‌ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ൾ പാ​കം ചെ​യ്ത് എ​ത്തി​ച്ച ബീ​ഫ്, പോ​ർ​ക്ക്, ചി​ക്ക​ൻ, മ​ത്സ്യം, പൊ​റോ​ട്ട, പാ​യ​സം, അ​ച്ചാ​റു​ക​ൾ, നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളാ​ർ​ന്ന ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഫു​ഡ്‌​ഫെ​സ്റ്റി​ൽ വി​ള​മ്പി. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​വി.​ചൈ​ത്ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​എ​സ്‌​എ​ഫ്ഐ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എം.​ടി.​സി​ദ്ധാ​ർ​ഥ​ൻ, വി​ഷ്ണു ചേ​രി​പ്പാ​ടി, കെ.​ച​ന്ദ്ര​ലേ​ഖ, കെ.​അ​നീ​ഷ്, മാ​ള​വി​ക രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.