മേ​ധ പ​ട്ക​ർ എ​യിം​സ് സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു
Monday, May 23, 2022 12:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ളം കേ​ന്ദ്ര​ത്തി​നു നെ​ൽ​കു​ന്ന എ​യിം​സ് പ്ര​പ്പോ​സ​ലി​ൽ കാ​സ​ർ​ഗോ​ഡി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് എ​യിം​സ് കാ​സ​ർ​ഗോ​ഡ് ജ​ന​കീ​യ​കൂ​ട്ടാ​യ്മ കാ​ഞ്ഞ​ങ്ങാ​ട് ന​ട​ത്തു​ന്ന റി​ലേ നി​രാ​ഹാ​ര​സ​മ​ര പ​ന്ത​ലി​ൽ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക മേ​ധ പ​ട്ക​ർ സ​ന്ദ​ർ​ശി​ച്ചു.
ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു കൂ​ടാ​തെ ഇ​ല​ഞ്ഞി മ​രം ന​ട്ടു​കൊ​ണ്ട് നാ​ടി​ന്റെ വി​ക​സ​നം ആ​ണ് വേ​ണ്ട​ത് വി​നാ​ശം അ​ല്ലെ​ന്ന് ഓ​ർ​മ്മ​പ്പെ​ടു​ത്തു​ക്ക​യും ചെ​യ്തു.

അ​ര​യി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

കാ​ഞ്ഞ​ങ്ങാ​ട്: അ​ര​യി ഗ​വ.​യു​പി സ്കൂ​ളി​ന്‍റെ 76 ാം വാ​ർ​ഷി​കാ​ഘോ​ഷം ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​കെ.​ഹ​രി​ദാ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​മാ​യാ​കു​മാ​രി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. കാ​സ​ർ​ഗോ​ഡ് ഡി​ഡി​ഇ കെ.​വി.​പു​ഷ്‌​പ മു​ഖ്യാ​തി​ഥി​യാ​യി. സാ​ഹി​ത്യ​കാ​ര​ൻ പി.​വി.​ഷാ​ജി​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​പ്രീ​ത, വി. ​സു​ഹ​റ, കെ.​ടി.​ഗ​ണേ​ഷ് കു​മാ​ർ, എം.​സു​നി​ൽ​കു​മാ​ർ, കെ.​വി‌.​ജ​യ​പാ​ല​ൻ, കെ.​കെ.​വ​ത്സ​ല​ൻ, കൃ​ഷ്ണ​ൻ പ​ന​ങ്കാ​വ്, സി.​കെ.​വ​ത്സ​ല​ൻ, പി.​പി.​രാ​ജു, സി.​പ്ര​ദീ​പ്, എ​സ്‌.​ജ​ഗ​ദീ​ഷ്, സ​ബി​ത, കെ.​രാ​ജ​ൻ, ടി.​ഖാ​ലി​ദ്, കെ.​അ​മ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.