വ്യാ​പാ​രി​ക​ൾ നി​വേ​ദ​നം ന​ൽ​കി
Thursday, May 26, 2022 1:16 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വ​ൻ​മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ച് നീ​ക്കു​വാ​ൻ ഉ​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​ർ പി.​വി. മു​ര​ളി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ല​വ​ർ​ഷം ക​ട​ന്നു​വ​രു​മ്പോ​ൾ സ്കൂ​ൾ​കു​ട്ടി​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ള​രി​ക്കു​ണ്ട്-​ഭീ​മ​ന​ടി മെ​ക്കാ​ഡം റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ വ​ലി​യ മ​രം ഒ​ടി​ഞ്ഞു വീ​ണു.
ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​വി​ടെ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത് ആ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ലം​ഭാ​വം വെ​ടി​ഞ്ഞ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റി​യാ​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി ജോ​ൺ, ട്ര​ഷ​റ​ർ കെ.​എം.​കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, ലി​ജി​ൻ ജേ​ക്ക​ബ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.