കാസർഗോഡ്: പട്ടികജാതി/പട്ടികവര്‍ഗ റസിഡന്‍ഷല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ കാസര്‍ഗോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടപ്പ് അധ്യയന വര്‍ഷം ഒഴിവുള്ള ഹയര്‍സെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്.
താത്പര്യമുള്ളവര്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 31ന് രാവിലെ 10.30ന് കാസര്‍ഗോഡ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ കൂടികാഴ്ച്ചയ്ക്ക് ഹാജരാകണം. റസിഡന്‍ഷല്‍ സ്വഭാവമുള്ളതിനാല്‍ സ്കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഹാജരായാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല് ബന്ധപ്പെട്ട ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ നല്‍കും. ഫോണ്‍: 04994 255466.
അഡൂര്‍: ജിഎച്ച്എസ്എസിൽ ഒഴിവുള്ള തസ്തികകളിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഹൈസ്കൂള്‍ വിഭാഗം എച്ച്എസ്ടി കന്നഡ (ഭാഷ) -ഒന്ന്, എച്ച്എസ്ടി മലയാളം (ഭാഷ)- ഒന്ന്, എച്ച്എസ്ടി അറബിക് - ഒന്ന്, എച്ച്എസ്ടി ഹിന്ദി - ഒന്ന്, എച്ച്എസ്ടി ഗണിതം (കന്നഡ)-ഒന്ന്, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ് (മലയാളം)-ഒന്ന്, എച്ച്എസ്ടി നാച്ചുറല്‍ സയന്‍സ് (മലയാളം)-ഒന്ന്, എച്ച്എസ്ടി ഡ്രോയിംഗ്-ഒന്ന്, എഫ് ടി എം-ഒന്ന്, യുപി വിഭാഗം യുപിഎസ്ടി (മലയാളം)-അഞ്ച്, എല്‍പി വിഭാഗം എല്‍പിഎസ്ടി (മലയാളം)-മൂന്ന്, എല്‍പിഎസ്ടി (കന്നഡ) - ഒന്ന്, ജൂണിയര്‍ ലാംഗ്വേജ് അറബിക് - ഒന്ന്. അഭിമുഖം 30ന് രാവിലെ 10ന് സ്കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി എത്തണം. ഫോണ്‍: 04994 270982.
ഉപ്പള: ജിഎച്ച്എസ്എസിൽ ഒഴിവുള്ള തസ്തികകളിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (കന്നട)-ഒന്ന്, മാത്തമാറ്റിക്സ് (കന്നട)-ഒന്ന്, യുപി വിഭാഗത്തിൽ മലയാളം-മൂന്ന്, കന്നട-ഒന്ന്, എൽപി വിഭാഗത്തിൽ മലയാളം-മൂന്ന്, കന്നട-ഒന്ന്, ജൂണിയര്‍ ലാംഗ്വേജ് ഹിന്ദി- ഒന്ന് ജൂണിയര്‍ ലാംഗ്വേജ് അറബിക് - ഒന്ന്. അഭിമുഖം 30നു രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ.
അംഗഡിമൊഗർ: ജിഎച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഇക്കണോമിക്സ് (സീനിയര്‍), കൊമേഴ്സ് (ജൂണിയര്‍), അറബിക് (ജൂണിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂണിയര്‍) എന്നിവയിലാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒന്നിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.
കാഞ്ഞങ്ങാട്: അരയി ജിയുപി സ്കൂളിൽ ഒഴിവുള്ള ഹിന്ദി (പാര്‍ട്ട് ടൈം ടീച്ചര്‍), സംസ്കൃതം (പാര്‍ട്ട് ടൈം ടീച്ചര്‍) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി 30ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0467 2200868.
കുഞ്ചത്തൂർ: ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂണിയര്‍ തസ്തികയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്റ് എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 11ന് സ്കൂളില്‍. ഫോണ്‍: 9947196262, 9447407417.