മ​ഴ​ക്കാ​ലം തു​ട​ങ്ങി​യി​ട്ടും എ​ങ്ങു​മെ​ത്താ​തെ ജി​ല്ല​യി​ലെ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം
Wednesday, June 22, 2022 1:23 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​റ്റു ജി​ല്ല​ക​ളി​ല്‍ പേ​രി​നെ​ങ്കി​ലും തു​ട​ങ്ങി​യി​ട്ടും കാ​സ​ര്‍​ഗോ​ഡ് മാ​ത്രം എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​രി​ന്‍റെ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം. സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച 32.60 രൂ​പ​യ്ക്ക് തേ​ങ്ങ സം​ഭ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ മൂ​ന്നു സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും കേ​ര​ഫെ​ഡു​മാ​യു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍ ഇ​നി​യും അ​ന്തി​മ​ധാ​ര​ണ​യാ​യി​ട്ടി​ല്ല.
നീ​ലേ​ശ്വ​രം അ​ഗ്രി​ക്ക​ള്‍​ച്ച​റി​സ്റ്റ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി, ബേ​ഡ​ഡു​ക്ക ഫാ​ര്‍​മേ​ഴ്സ് ബാ​ങ്ക്, പ​ള്ളി​ക്ക​ര ക​ണ്‍​സ്യൂ​മ​ര്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് കേ​ര​ഫെ​ഡ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ഴ്ച​യി​ല്‍ 15 ട​ണ്‍ മാ​ത്ര​മാ​ണ് ഒ​രു സം​ഘ​ത്തി​ല്‍ നി​ന്നും കേ​ര​ഫെ​ഡ് സം​ഭ​രി​ക്കു​ക. എ​ന്നാ​ല്‍ ഇ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി തേ​ങ്ങ​യാ​കും മൂ​ന്നി​ട​ങ്ങ​ളി​ലും എ​ത്തു​ക​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട സം​ഘ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ള്ളി​ക്ക​ര സൊ​സൈ​റ്റി​യി​ല്‍ 100 ട​ണ്ണോ​ളം തേ​ങ്ങ സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. മ​റ്റു ര​ണ്ടി​ട​ങ്ങ​ളി​ലും 20 ട​ണ്‍ മാ​ത്ര​മാ​ണ് സം​ഭ​ര​ണ​ശേ​ഷി.
പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ച്ച് കൊ​പ്ര​യാ​ക്കി​മാ​റ്റി നാ​ഫെ​ഡി​ന് ന​ല്‍​കാ​ന്‍ മാ​ല​ക്ക​ല്ല് ആ​സ്ഥാ​ന​മാ​യ മ​ല​നാ​ട് റ​ബ​ര്‍ ആ​ൻ​ഡ് അ​ദ​ര്‍ അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ​സം​ഘം ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നി​ല​വി​ല്‍ 5000 തേ​ങ്ങ വ​രെ കൊ​പ്ര​യാ​ക്കു​ന്ന​തി​നു​ള്ള ഡ്ര​യ​ര്‍ മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ശ്നം. ഒ​രു ല​ക്ഷം തേ​ങ്ങ വ​രെ കൊ​പ്ര​യാ​ക്കാ​ന്‍ ക​ഴി​യു​ന്ന ഡ്ര​യ​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​ന്‍ ഇ​വ​ര്‍ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. അ​ധി​കം താ​മ​സി​യാ​തെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കൃ​ഷി​വ​കു​പ്പി​ല്‍​നി​ന്നും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ത്തി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രു​ടെ പ​ക്ക​ല്‍ നി​ന്നാ​ണ് തേ​ങ്ങ സം​ഭ​രി​ക്കു​ക. ജി​ല്ല​യി​ലാ​കെ മൂ​ന്നോ നാ​ലോ സം​ഘ​ങ്ങ​ള്‍ മാ​ത്ര​മാ​കു​മ്പോ​ള്‍ ഇ​തും ക​ര്‍​ഷ​ക​ര്‍​ക്ക് അ​ല​ച്ചി​ലി​നു​ള്ള വ​ക​യാ​കാ​നാ​ണ് സാ​ധ്യ​ത.