അ​പ​ക​ട​ത്തി​ലേ​യ്ക്ക് മാ​ടി​വി​ളി​ച്ച് പ​ര​പ്പ​ച്ചാ​ൽ
Monday, June 27, 2022 1:23 AM IST
ഭീ​മ​ന​ടി: ശ​നി​യാ​ഴ്ച രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി പ​ര​പ്പ ചാ​ലി​ൽ ന​ട​ന്ന ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ നാ​ട്ടു​കാ​രി​ൽ ഉ​ള​വാ​ക്കി​യ ഞെ​ട്ട​ൽ ഇ​തു​വ​രെ​യും മാ​റി​യി​ട്ടി​ല്ല. രാ​വി​ലെ സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി മ​റി​ഞ്ഞ് ക്ലീ​ന​ർ മ​ര​ണ​പ്പെ​ടു​ക​യും ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്നു തോ​ട്ടി​ലേ​ക്കാ​യി​രു​ന്നു വ​ണ്ടി മ​റി​ഞ്ഞ​ത്. എ​ന്നാ​ൽ വൈ​കു​ന്നേ​രം ഇ​തേ സ്ഥ​ല​ത്ത് ത​ന്നെ ഗ്യാ​സ് ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞ​തോ​ടെ മ​ല​യോ​രം മു​ഴു​വ​ൻ അ​വി​ടേ​ക്ക് ഓ​ടി എ​ത്തു​ക​യാ​യി​രു​ന്നു.

ഗ്യാ​സ് ലോ​റി മ​റി​ഞ്ഞ​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്. പ​ര​പ്പ​ച്ചാ​ൽ വ​ള​വി​ൽ നേ​ര​ത്തെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു​ത​വ​ണ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ നി​ര​വ​ധി വ​ള​വു​ക​ളും ക​യ​റ്റ​ങ്ങ​ളും ഉ​ള്ള റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്നെ​ങ്കി​ലും പാ​ല​ത്തി​നു​സ​മീ​പം സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ചെ​യ്തി​ല്ല.

റോ​ഡി​നേ​ക്കാ​ൾ വീ​തി​കു​റ​ഞ്ഞ​താ​ണ് പാ​ലം. അ​തു​ത​ന്നെ​യാ​ണ് ഇ​വി​ടെ അ​പ​ക​ട​മേ​ഖ​ല​യാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വും. ന​ല്ല റോ​ഡാ​യ​തി​നാ​ൽ കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം വേ​ഗ​ത്തി​ൽ ഇ​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ‍​ൾ പാ​ല​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ ത​ന്നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു.

സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഇ​വി​ടെ പാ​ലം ഉ​ണ്ടെ​ന്നു​ള്ള സൂ​ച​ന ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഇ​ല്ല. സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ക​ത്തു​ന്നി​ല്ല. കി​നാ​നൂ​ർ-​ക​രി​ന്ത​ളം, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം കൂ​ടി​യാ​ണി​ത് .പാ​ല​ത്തി​ന് ഒ​രു വ​ശം ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യും പാ​ലം ക​ട​ന്നാ​ൽ നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യു​മാ​ണ്. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ദ്യ​മെ​ത്തി​യ​ത് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ആ​യി​രു​ന്നു. ഇ​നി ഇ​വി​ടെ ഇ​ങ്ങ​നെ ഒ​രു അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.