കാസർഗോഡ്: ബഫർസോൺ സമരം എസ്എഫ്ഐ നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടുപടിക്കലാണെന്നും രാഹുൽഗാന്ധി മതേതര ഇന്ത്യയുടെ പ്രതീക്ഷയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 15 വർഷം നിർബന്ധ സേവനം സൈന്യത്തിന്റെ കെട്ടുറപ്പാണെന്നിരിക്കെ അഗ്നിപഥിലൂടെ ഉള്ള നാലുവർഷത്തെ താൽക്കാലിക നിയമനം സൈന്യത്തിന്റെ മനോവീര്യം തകർക്കുമെന്നും സമസ്ത മേഖലകളിലും കാവിവൽക്കരണത്തിന് ശ്രമിക്കുന്ന മോദി സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷതവഹിച്ചു. നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, സി.ടി. അഹമ്മദലി, ഹരീഷ് ബി.നമ്പ്യാർ, കെ.നീലകണ്ഠൻ, എം.അസിനാർ, പി.എ.അഷ്റഫലി, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, കെ.കെ.നാരായണൻ , മീനാക്ഷി ബാലകൃഷ്ണൻ, പി.ജി.ദേവ്, കെ.കെ.രാജേന്ദ്രൻ, പി.വി.സുരേഷ്, കരുൺ താപ്പ, സെബാസ്റ്റ്യൻ പതാലിൽ, കെ.വി.സുധാകരൻ, ടോമി പ്ലാച്ചേരി, ധന്യ സുരേഷ്, എം.കുഞ്ഞമ്പു നമ്പ്യാർ, ഹരീഷ് പി.നായർ, സുന്ദര ആരിക്കാടി, മാമുനി വിജയന്, കെ.പി.പ്രകാശൻ, സി.വി.ജയിംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ടി.കെ. നാരായണൻ, ഗിരിജ മോഹനൻ, സി.കെ.അരവിന്ദാക്ഷൻ, സോമശേഖര ഷേണി, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ആർ.ഗംഗാധരൻ, രാജീവൻ കപ്പചേരി, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ഖാലിദ്, പി.കുഞ്ഞിക്കണ്ണൻ, രാജൻ പെരിയ, കെ.ബാലരാമൻ നമ്പ്യാർ, കെ. വാരിജാക്ഷൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ലക്ഷ്മണപ്രഭു, പോഷകസംഘടന നേതാക്കളായ ബി.പി. പ്രദീപ്കുമാർ, സാജിദ് മൗവ്വൽ, ശ്രീജിത്ത് മാടക്കല്ല്, പി. രാമചന്ദ്രൻ, എ.വാസുദേവൻ, ജി.നാരായണൻ, രാജേഷ് പള്ളിക്കര, ബാലരാമൻ നായർ, ജമീല അഹമ്മദ്, ഉമേശൻ വേളൂർ, എ.എം.കടവത്ത് എന്നിവർ സംബന്ധിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽവീട് സ്വാഗതവും വി.ആർ.വിദ്യാസാഗർ നന്ദിയും പറഞ്ഞു.