ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം നടത്തി
Wednesday, June 29, 2022 1:00 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജോ​സ​ഫ് സ് യു​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ച 'ല​ഹ​രി- അ​റി​ഞ്ഞ​തും അ​റി​യേ​ണ്ട​തും' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​ഗോ​ഡ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ഇ​ൻ​സ്പെ​ക്റും സി​നി​മാ​താ​ര​വു​മാ​യ സി​ബി തോ​മ​സ് പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ത്തി.
ഫാ.​തോ​മ​സ് ക​ള​ത്തി​ൽ പു​സ്ത​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ വി​ജ​യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ്, സെ​ന്‍റ് ജൂ​ഡ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​ർ​ലി എ​സ്എ​ബി​എ​സ്, എ​ഡി​എ​സ്‌​യു ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​നീ​സ് തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ റെ​ജീ​ന മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു.
വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ പി.​ഷി​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാ​കു​ളം ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.
സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച പൊ​ടി എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ പ്ര​ദ​ർ​ശ​ന​വും സ്കൂ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. മു​ഖ്യാ​ധ്യാ​പി​ക കെ.​എം.​അ​ന്ന​മ്മ, ടോ​ണി​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
ചി​റ്റാ​രി​ക്കാ​ല്‍: ലോ​ക ല​ഹ​രി വി​രു​ദ്ധ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ എ​സ്പി​സി, എ​ന്‍​സി​സി, എ​ഡി​എ​സ്‌​യു, സ്‌​കൗ​ട്ട്, ഗൈ​ഡ്, വി​വി​ധ ക്ല​ബ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്ക​ല്‍ ടൗ​ണി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ​റാ​ലി ന​ട​ത്തി. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ ഒ​പ്പു​ശേ​ഖ​ര​ണം മു​ഖ്യാ​ധ്യാ​പി​ക കെ.​എ.​റോ​സി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​സി​സി കെ​യ​ര്‍​ടേ​ക്ക​ര്‍ ജോ​സു​കു​ട്ടി തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്‌​കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ കു​ട്ടി​ക​ള്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. അ​ധ്യാ​പ​ക​ന്‍ മ​നോ​ജ് സി.​ജോ​സ് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി.