രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബിന്റെ 2022-23 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കണ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. ഡിസ്ടിക്ട് ഭാരവാഹികളായ ഡോ. ബാലാമണി രാജീവ്, കെ. ഗോപി, ടൈറ്റസ് തോമസ്, റീജിയണല്‍-സോണല്‍ ഭാരവാഹികളായ കെ.വി.സുരേഷ് ബാബു, കെ. ബാലകൃഷ്ണന് നായര്‍, നവീന്‍ കുമാര്‍, ക്ലബ് ഭാരവാഹികളായ കെ.എന്‍.വേണു, ആര്.സൂര്യനാരായണ ഭട്ട്, സെബാന് കാരക്കുന്നേല്‍, എ.പി. ജയകുമാര്‍,ജയിന് പി.വര്‍ഗീസ്,കെ.അഷ്റഫ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.എന്‍.വേണു - പ്രസിഡന്റ്, കെ.അഷ്റഫ്-സെക്രട്ടറി, എ.എ. ലോറന്‍സ്- ട്രഷറര്‍, ജയിന് പി. വര്‍ഗീസ്, എം.എന്‍. രാജീവ്- വൈസ് പ്രസിഡന്റുമാര്‍, സോജന് മാത്യു- ജോയിന്റ് സെക്രട്ടറി എന്നിവര്‍ ചുമതലയേറ്റു.