തീ​രാ​തെ പ​രാ​തി​ക​ള്‍: നാ​ലു​വ​ട്ടം മാ​റ്റി​മ​റി​ച്ച് അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക
Friday, July 1, 2022 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ എ​ല്‍​പി, യു​പി അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക നാ​ലാ​മ​തും തി​രു​ത്തി. മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ര​ട് പ​ട്ടി​ക നാ​ലാ​മ​തും പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​ട്ടി​ക തി​രു​ത്തു​മ്പോ​ഴെ​ല്ലാം പ​രാ​തി​ക​ളും വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ഇ​നി​യും നീ​ളു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴേ​ക്കും ഓ​ണാ​വ​ധി​യാ​കു​മെ​ന്ന നി​ല​യാ​യി. സ്ഥ​ലം​മാ​റ്റ​ങ്ങ​ള്‍​ക്കു ശേ​ഷം ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​ത് അ​തി​നു ശേ​ഷ​മാ​കും.അ​പേ​ക്ഷ ന​ല്കി​യ 587 അ​ധ്യാ​പ​ക​രി​ല്‍ 227 പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ 21 നാ​ണ് ആ​ദ്യം ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 17 പേ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​രി​ഗ​ണ​ന ന​ല്കി​യി​രു​ന്ന​ത്. മു​ന്‍​ഗ​ണ​ന ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​താ​യി കാ​ണി​ച്ച് കൂ​ടു​ത​ല്‍ പേ​ര്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​തോ​ടെ 61 പേ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന​ക​ളു​ടെ ആ​നു​കൂ​ല്യം ന​ല്കി 263 പേ​രു​ടെ പ​ട്ടി​ക 24 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. വീ​ണ്ടും 72 പേ​രെ മു​ന്‍​ഗ​ണ​ന​ക​ളു​ടെ ആ​നു​കൂ​ല്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 257 പേ​രു​ടെ പ​ട്ടി​ക 28ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. 57 പേ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്കി 278 പേ​രു​ടെ പ​ട്ടി​ക​യാ​ണ് 29ന് ​വീ​ണ്ടും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.ഓ​രോ ത​വ​ണ പ​ട്ടി​ക പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ഴും നേ​ര​ത്തേ മു​ന്‍​ഗ​ണ​ന​ക​ളു​ടെ പേ​രി​ലു​ള്‍​പ്പെ​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ല​രും ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യി​ല്‍ നി​ന്നും ചെ​റു​വ​ത്തൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ച വ​ര്‍​ഷ​ങ്ങ​ളു​ടെ സീ​നി​യോ​റി​റ്റി​യു​ള്ള അ​ധ്യാ​പി​ക​യെ ഒ​ഴി​വാ​ക്കി ര​ണ്ടു​വ​ര്‍​ഷം മാ​ത്രം സ​ര്‍​വീ​സു​ള്ള മ​റ്റൊ​ര​ധ്യാ​പി​ക​യെ​യാ​ണ് ഇ​പ്പോ​ള്‍ വ​ന്ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു​പോ​ലു​ള്ള പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യി ഉ​യ​രു​ന്നു​ണ്ട്.
പ​രാ​തി​ക​ളെ​ല്ലാം ഒ​രു​വി​ധം പ​രി​ഹ​രി​ച്ച് സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​കു​മ്പോ​ഴേ​ക്കും അ​ധ്യ​യ​ന​വ​ര്‍​ഷം ഏ​താ​ണ്ട് പ​കു​തി​യാ​യാ​ല്‍ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് പു​തി​യ അ​ധ്യാ​പ​ക​രു​മാ​യി പ​രി​ച​യി​ച്ച് പ​ഠ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ സാ​വ​കാ​ശം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.