മ​ഴ​ക്കെ​ടു​തി: ശു​ചീ​ക​ര​ണ​വു​മാ​യി എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍
Saturday, July 2, 2022 1:07 AM IST
പ​ന​ത്ത​ടി: സെ​ന്‍റ് മേ​രീ​സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റ് നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​പ​ന​ത്ത​ടി​യി​ല്‍ മ​ഴ​ക്കെ​ടു​തി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍.​വി​ന്‍​സെ​ന്‍റ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ.​വേ​ണു​ഗോ​പാ​ല്‍, കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ.​ഷി​ബു മ​ണ്ണ​ഞ്ചേ​രി​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ജീ​വ ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഷി​ബി​ന്‍ മാ​ത്യു​വും അ​ഞ്ജു ച​ന്ദ്ര​നും മ​റ്റ് അ​ധ്യാ​പ​ക​രും നേ​തൃ​ത്വം ന​ല്‍​കി.

കെ​എ​സ്എം​എ ജി​ല്ലാ​സ​മ്മേ​ള​നം

കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ്ക്രാ​പ്പ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കാ​സ​ർ​ഗോ​ഡ് ഉ​ഡു​പ്പി ഗാ​ർ​ഡ​ൻ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഹാ​ളി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ത്തു​ക്ക പ​ട്ടാ​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ കേ​ര​ള സ്റ്റീ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് ച​ട്ട​ഞ്ചാ​ൽ, ത​ങ്ക​മു​ത്തു, വി.​വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, കെ.​പി. കു​ര്യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.