ജി​ല്ല​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Saturday, August 13, 2022 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് സ​വി​ശേ​ഷ​മാ​യ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നും അ​ത് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യു​ള്ള എ​സ്എ​ന്‍​സി​യു​വി​ന്‍റെ​യും ന​വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ വാ​ര്‍​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്പെ​ഷ​ല്‍ ന്യൂ​ബോ​ണ്‍ കെ​യ​ര്‍ യൂ​ണി​റ്റി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ദി​വ​സ​ങ്ങ​ള്‍ പ്രാ​യ​മാ​യ കു​ഞ്ഞി​ന് ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള സൗ​ക​ര്യം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ല്‍​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ന്യൂ​റോ​ള​ജി​സ്റ്റ് ഇ​ല്ലെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ര​ണ്ട് ന്യൂ​റോ​ള​ജി​സ്റ്റു​ക​ളെ നി​യ​മി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ത്ത് ലാ​ബി​ന്‍റ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. കാ​ത്ത്‌​ലാ​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഷീ​ന്‍ സ്ഥാ​പി​ക്കാ​നു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട്ടെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി ഒ​രു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലി​ഫ്റ്റി​ന്‍റെ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ എ​ന്‍​ഒ​സി ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്താ​ലു​ട​ന്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി.​രാം​ദാ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ വി.​വി.​ര​മേ​ശ​ന്‍, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​റി​ജി​ത് കൃ​ഷ്ണ​ന്‍, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​വി. പ്ര​കാ​ശ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ഇ.​വി. ച​ന്ദ്ര​മോ​ഹ​ന​ന്‍, ജി​ല്ലാ ആ​ശു​പ​തി എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​കെ. രാ​ജ്മോ​ഹ​ന്‍, പി.​പി. രാ​ജു അ​ര​യി, അ​ഡ്വ. സി.​വി. ദാ​മോ​ദ​ര​ന്‍, ര​തീ​ഷ് പു​തി​യ​പു​ര​യി​ല്‍, പി.​പി.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.