ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​വ​ജാ​ത​ശി​ശു​ക്ക​ള്‍​ക്ക് ഇ​നി പ്ര​ത്യേ​ക പ​രി​ച​ര​ണം
Saturday, August 13, 2022 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ പൊ​തു​മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ സ്‌​പെ​ഷ​ല്‍ ന്യൂ​ബോ​ണ്‍ കെ​യ​ര്‍ യൂ​ണി​റ്റ് (എ​സ്എ​ന്‍​സി​യു) ആ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ തു​റ​ന്ന​ത്. ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന എ​സ്എ​ന്‍​സി​യു​വി​നൊ​പ്പം കേ​ന്ദ്രീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ളോ​ടു കൂ​ടി​യ പീ​ഡി​യാ​ട്രി​ക് വാ​ര്‍​ഡും ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ മു​ഖേ​ന ല​ഭി​ച്ച 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള സ്‌​പെ​ഷ​ല്‍ ന്യൂ ​ബോ​ണ്‍ കെ​യ​ര്‍ യൂ​ണി​റ്റ് നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. മെ​യി​ന്‍ എ​സ്എ​ന്‍​സി​യു റൂ​മി​നൊ​പ്പം സ്റ്റെ​പ് ഡൗ​ണ്‍ എ​സ്എ​ന്‍​സി​യു, ഐ​സൊ​ലേ​ഷ​ന്‍ റൂം, ​സ്റ്റോ​റേ​ജ് റൂം, ​മു​ല​യൂ​ട്ടു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക മു​റി, വാ​ഷിം​ഗ് ഏ​രി​യ, കേ​ന്ദ്രീ​കൃ​ത ഓ​ക്‌​സി​ജ​ന്‍, റി​സ​പ്ഷ​ന്‍, സ്റ്റാ​ഫ് റൂം ​തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തൂ​ക്ക​ക്കു​റ​വു​ള്ള ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണം, മ​ഞ്ഞ​നി​റം കൂ​ടി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള ഫോ​ട്ടോ​തെ​റാ​പ്പി സൗ​ക​ര്യം, അ​ണു​ബാ​ധ​യു​ള്ള കു​ട്ടി​ക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ച​ര​ണം തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ ല​ഭ്യ​മാ​കും. മു​തി​ര്‍​ന്ന ശി​ശു​രോ​ഗ​വി​ദ​ഗ്ധ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ​യും പ​രി​ശീ​ല​നം ല​ഭി​ച്ച സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ​യും സേ​വ​ന​വും ഇ​വി​ടെ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.
ഇ​സി​ആ​ര്‍​പി​യി​ലൂ​ടെ 36 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പീ​ഡി​യാ​ട്രി​ക് വാ​ര്‍​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കേ​ന്ദ്രീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യു​ള്ള 15 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​ണു​ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ നെ​ഗ​റ്റീ​വ് പ്ര​ഷ​ര്‍ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.