ആ​സാ​ദി ഉ​ദ്യാ​ന്‍ നി​ര്‍​മി​ക്കാ​ന്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്
Saturday, August 13, 2022 1:17 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "ആ​സാ​ദി ഉ​ദ്യാ​ന്‍' നി​ര്‍​മി​ക്കും. 75 വ​ര്‍​ഷ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 75 അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും ഔ​ഷ​ധ​ച്ചെ​ടി​ക​ളും ഉ​ദ്യാ​ന​ത്തി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കും. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ രാ​വി​ലെ 11 ന് ​ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ക്യാ​പ്റ്റ​ന്‍ കെ.​എം കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ന​മ്പ്യാ​രും ചേ​ര്‍​ന്ന് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ തൈ​ക​ള്‍ ന​ട്ട് ആ​സാ​ദി ഉ​ദ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ത​യാ​റാ​ക്കി​യ സ്വാ​ത​ന്ത്ര്യ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം പി​ആ​ര്‍ ചേം​ബ​റി​ല്‍ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.