ത​ട​യ​ണ​യി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, August 16, 2022 10:32 PM IST
ബ​ദി​യ​ടു​ക്ക: ത​ട​യ​ണ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ച​ള്ള​ങ്ക​യം​കൊ​ച്ചി അ​ബ്ദു​ള്ള​യു​ടെ​യും ജ​മീ​ല​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് ജി​സ്‌​വാ​ദി(17)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്. ക​ട്ട​ത്ത​ടു​ക്ക മു​ഹി​മ്മ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി ഏ​ഴു സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മ​ണി​യം​പാ​റ ഷി​റി​യ ത​ട​യ​ണ​യി​ലെ​ത്തി കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഇ​ന്ന​ലെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ത​ട​യ​ണ​യി​ല്‍​നി​ന്ന് 500 മീ​റ്റ​ര്‍ മാ​റി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ന്‍: മു​ഹാ​ദ്.