വേണ്ടാ...ലഹരിയുടെ ഹരം
1570661
Friday, June 27, 2025 1:48 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എഡിഎസ് യു, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, പിഎൽസി എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, മനുഷ്യച്ചങ്ങല, പ്രമേയാവതരണം, ഒപ്പുശേഖരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ.ഡോ. സന്തോഷ് കെ. പീറ്റർ അധ്യക്ഷത വഹിച്ചു. സയനോര ക്രിസ്റ്റീന സോജി ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. സിനീയർ അസിസ്റ്റന്റ് ലിൻസി തോമസ്, സിസ്റ്റർ ഹെലൻ എഫ്സിസി, ഡെന റോസ് ഷാജി എന്നിവർ പ്രസംഗിച്ചു.
സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം പതാക ഉയർത്തി ലഹരിവിരുദ്ധ സന്ദേശം നല്കി. മുഖ്യാധ്യാപിക സിസ്റ്റർ റജീന മാത്യു, ആനിമേറ്റർ ടൈറ്റസ് വി. തോമസ് എന്നിവർ പ്രസംഗിച്ചു. ലഹരി നിർമാർജന ഹോമം, ലഹരിവിരുദ്ധ പ്രതിജ്ഞ, റാലി, സുംബാ ഡാൻസ് എന്നീ പരിപാടികളും നടന്നു.
നിർമലഗിരി എൽപി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, കവിതാലാപനം, പോസ്റ്റർ രചന, ലഹരിപദാർത്ഥ നിർമാർജനയജ്ഞം, ബോധവത്കരണ ക്ലാസ് എന്നിവ നടത്തി. പ്രതീക്ഷ ലഹരിവിമുക്ത കേന്ദ്രത്തിന്റെ മുൻ ഡയറക്ടറായ സ്കൂൾ മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാംകുളത്തെ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ. ബിന്ദു, ജോസ്, മരിന ജോർജ് എന്നിവർ പ്രസംഗിച്ചു.
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം അസി. മാനേജർ ഫാ. അമൽ ചെമ്പകശേരിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോമി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കാൽ എസ്ഐ ശ്യാംകുമാർ, പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക പി.സി. സോഫി, മദർ പിടിഎ പ്രസിഡന്റ് തേജസ് കാവുകാട്ട് എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി, പ്രതീകാത്മക ലഹരിവിമുക്ത ഹോമം, എഡിഎസ് യു - എൻഎസ്എസ് കുട്ടികളുടെ നേതൃത്വത്തിൽ റാലി, ഫ്ലാഷ് മോബ്, സുംബാ നൃത്തം തുടങ്ങിയ പരിപാടികൾ നടന്നു. റിട്ട. അസി. എക്സൈസ് ഇൻസ്പെക്ടർ പി.എ. ഹരീന്ദ്രൻ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നല്കി. പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപന പ്രഖ്യാപനവും നടന്നു.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണവും വായനാ പക്ഷാചരണത്തിന്റെ സമാപനവും ജിതേഷ് കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നടന്നു. പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. അസി. മാനേജർ ഫാ. ജുബിൻ കണിപ്പള്ളിൽ ലഹരിവിരുദ്ധ സന്ദേശം നല്കി. മുഖ്യാധ്യാപകൻ ജസ്റ്റിൻ മാത്യു, എഡിഎസ്യു ആനിമേറ്റർ സിസ്റ്റർ സിജി അഗസ്റ്റിൻ, റജീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.
തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണവും റാലിയും നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സുംബാ ഡാൻസ് പരിശീലനം നല്കി. മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ് ലഹരിവിരുദ്ധ സന്ദേശം നല്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
മണ്ഡപം: സെന്റ് ജോസഫ്സ് എയുപി സ്കൂളിന്റെയും സെന്റ് ജോസഫ്സ് ക്രെഡിറ്റ് യൂണിയൻ മണ്ഡപം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണവും മഴക്കാല രോഗ ബോധവത്കരണവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് ചെരിയംപുറത്ത് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജെയിംസ് മാരൂർ അധ്യക്ഷനായി. മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. സൂര്യ രാഘവൻ ലഹരിവിരുദ്ധ ക്ലാസും ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. വിനോദ് മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസും നയിച്ചു. മുഖ്യാധ്യാപിക കെ.സി. ലൈലാമ്മ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരത്, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് അലക്സാണ്ടർ മുര്യൻവേലിൽ, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് ജോളി കാഞ്ഞിരത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.
പരപ്പ: മദര്‍ സവീന റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്സി കോയിക്കര ലഹരിവിരുദ്ധ സന്ദേശം നല്കി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജോസഫീന അധ്യക്ഷതവഹിച്ചു. പോസ്റ്റര്‍ നിര്‍മാണം, ഫ്ളാഷ് മോബ്, സൂംബ ഡാന്‍സ് എന്നിവ നടത്തി. അധ്യാപികമാരായ ജിജി മരിയ, പി.ടി. സബിത, ജസ്ലിന്, ടിന്റു, സോണിയ, സിസ്റ്റര്‍ ഹന്ന, സിസ്റ്റര്‍ സൗമ്യ എന്നിവര്‍ നേതൃത്വം നല്കി.
ചെര്‍ക്കള: മാര്‍ത്തോമാ ബധിരവിദ്യാലയത്തില്‍ നടന്ന ലഹരിവിരുദ്ധദിനാചരണം സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക എസ്. ഷീല അധ്യക്ഷതവഹിച്ചു. ഡോ. ജയരാജ്, യമുന ജി. ഉത്തമന്, അക്ഷയ ഗോസുല, അയാന ഫാത്തിമ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ടി. ജോഷിമോന് സ്വാഗതവും കോഓര്‍ഡിനേറ്റര്‍ സി. ബിജുമോന് നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റര്‍ നിര്‍മാണ മത്സരം, ലഹരി വിരുദ്ധ പവനാടകം, ലഹരി വിരുദ്ധറാലി, സൂംബ ഡാന്‍സ് എന്നിവ നടത്തി.
ചെറുപനത്തടി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്ററുകൾ, ഫ്ലാഷ് മോബ് എന്നിവ നടത്തി.
മാലക്കല്ല്: സെന്റ് മേരിസ് എയുപി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ ക്ലബ് പ്രവർത്തനങ്ങളും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഫാ. അജിൽ തടത്തിൽ ലഹരിവിരുദ്ധ സന്ദേശം നല്കി. മുഖ്യാധ്യാപകൻ എം.എ. സജി, പിടിഎ പ്രസിഡന്റ് എ.സി. സജി, അന്ന തോമസ്, പി. നവീൻ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സൂംബാ നൃത്താവതരണവും നടന്നു.
മാലോം: വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണം പ്രിൻസിപ്പൽ സിസ്റ്റർ ടീന അലവേലിൽ എസ്എബിഎസ് ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരായി വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ ചുവർ നിർമാണം, പ്രസംഗമത്സരം, ബുക്ക് മാർക്ക് നിർമാണ മത്സരം എന്നിവയും നടന്നു. അധ്യാപകരായ സിസിലി, ലിജി പോൾ, ജോമി ജോസഫ്, അഞ്ജു ഷാജി, മിനി ഡേവിസ്, സ്കൂൾ ലീഡർമാരായ അദ്വൈത് ഷിബു, ആൻ റിയ ഡെന്നി എന്നിവർ നേതൃത്വം നൽകി.