മാ​വേ​ലി സ്റ്റോ​ർ പ​രി​സ​രം കു​പ്പ​ത്തൊ​ട്ടി​യാ​യിമാ​റി
Friday, April 19, 2019 1:05 AM IST
പെ​രു​ന്പ​ട​വ്: മാ​വേ​ലി സ്റ്റോ​ർ പ​രി​സ​രം കു​പ്പ​ത്തൊ​ട്ടി​യാ​യി മാ​റി. പെ​രു​ന്പ​ട​വ് ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന മാ​വേ​ലി​സ്റ്റോ​റി​നാ​ണ് ഈ ​ദു​ർ​ഗ​തി. മാ​വേ​ലി സ്റ്റോ​റി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​മാ​ണ് മാ​ലി​ന്യ​ങ്ങ​ളു​ടെ താ​വ​ള​മാ​യി മാ​റി​യ​ത്.
ടൗ​ണി​ലെ വ്യാ​പാ​രി​ക​ള​ട​ക്കം കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്കു​ക​ളും ഇ​വി​ടെ കൊ​ണ്ടു​വ​ന്നി​ടു​ന്ന​താ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ കാ​ര​ണം. നി​ര​വ​ധി ത​വ​ണ വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും കു​ടും​ബ​ശ്രീ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും പൂ​ർ​വ​സ്ഥി​തി​യി​ലാ​വു​ക​യാ​ണ്. ഈ ​മാ​ലി​ന്യ​ങ്ങ​ളി​ൽ ചീ​ഞ്ഞു​നാ​റു​ന്ന​വ അ​ട​ക്ക​മു​ള്ള​തി​നാ​ൽ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തു​ന്ന മാ​വേ​ലി സ്റ്റോ​റി​ൽ ദു​ർ​ഗ​ന്ധം സ​ഹി​ച്ച് ക്യൂ ​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ്. മ​ഴ ആ​രം​ഭി​ക്കു​ന്ന​തോ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ സ്ഥാ​പി​ക്കു​ക​യും ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.