എം​എ​സ്എ​ഫ് നി​വേ​ദ​നം ക​ള​ക്ട​റു​ടെ സ്വീകരിക്കാത്തതിൽ പ്രതിഷേധം
Sunday, May 19, 2019 1:17 AM IST
കാ​സ​ർ​ഗോ​ഡ്: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു പാ​സാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ട​ർ​പ​ഠ​ന​ത്തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് എം​എ​സ്എ​ഫ് ന​ൽ​കി​യ നി​വേ​ദ​നം സ്വീ​ക​രി​ക്കാ​ത്ത ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത് ബാ​ബു​വി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഐ.​ഹ​മീ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ത്തി​ൽ ഒ​ന്നും​ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ ജി​ല്ലാ ക​ള​ക്ട​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​;d;z​ന്ന് പ​രാ​തി പ​റ​യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ള​ക്ട​റു​ടെ ഇ​ത്ത​രം സ​മീ​പ​നം ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യും ജി​ല്ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​വു​മാ​ണ്. പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ആ​യി​രം ക​ത്തു​ക​ൾ അ​യ​ക്കു​മെ​ന്നും തു​ട​ർ​ന്ന് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.