കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ന് 12 റാ​ങ്കു​ക​ള്‍
Thursday, May 23, 2019 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ബി​രു​ദ, ബി​രു​ദാ​ന​ന്തര പ​രീ​ക്ഷ​ക​ളി​ല്‍ 12 റാ​ങ്കു​ക​ള്‍ നേ​ടി കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം. ബി​എ​സ്‌​സി ബോ​ട്ട​ണി​യി​ല്‍ പൃ​ഥ്വി ഒ​ന്നാം റാ​ങ്കും ബി​എ​സ്‌​സി ജി​യോ​ള​ജി​യി​ല്‍ അ​ഭി​രാ​മി മൂ​ന്നാം റാ​ങ്കും ബി​എ​സ്‌​സി സു​വോ​ള​ജി​യി​ല്‍ ക​ദീ​ജ​ത്ത് ജു​ബൈ​റി​യ മൂ​ന്നാം റാ​ങ്കും ബി​എ ഹി​സ്റ്റ​റി​യി​ല്‍ എം.​കെ.​ആ​യി​ഷ​ത്ത് ത​സ്ബീ​ര മൂ​ന്നാം റാ​ങ്കും നേ​ടി. ബി​എ അ​റ​ബി​ക്കി​ല്‍ യു.​എ​സ്. അ​ന്ന​ത്ത്ബി ഒ​ന്നാം റാ​ങ്കും കെ.​എ.​ഫാ​ത്തി​മ​ത്ത് ആ​രി​ഫ ര​ണ്ടാം റാ​ങ്കും പി.​എം.​ന​ഫീ​സ​ത്തു​ല്‍ മി​സ്രി​യ മൂ​ന്നാം റാ​ങ്കും നേ​ടി. ബി​എ ക​ന്ന​ട​യി​ല്‍ എ​ന്‍. ശ്ര​ദ്ധ ഒ​ന്നാം റാ​ങ്കും ഫാ​ത്തി​മ​ത്ത് ഫ​ര്‍​സീ​ന ര​ണ്ടാം​റാ​ങ്കും എം​എ ക​ന്ന​ട​യി​ല്‍ പി.​രാ​ജാ​രാ​മ ഒ​ന്നാം റാ​ങ്കും ബി.​കെ.​വി​ശാ​ലാ​ക്ഷ്മി ര​ണ്ടാം റാ​ങ്കും എ.​ചേ​ത​ന മൂ​ന്നാം റാ​ങ്കും നേ​ടി.
1957 ല്‍ ​സ്ഥാ​പി​ത​മാ​യ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ് കേ​ന്ദ്ര മാ​ന​വ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 2018-19 പ​ട്ടി​ക പ്ര​കാ​രം 40,000 കോ​ള​ജു​ക​ളി​ല്‍ 116-ാം സ്ഥാ​ന​ത്താ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​അ​ര​വി​ന്ദ്കൃ​ഷ്ണ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ബി.​എ​ച്ച്.​അ​ബ്ദു​ള്‍ ഖാ​ദ​ര്‍, സ​ജി​ത്ത് ധ​ന​പാ​ല്‍, എം.​അ​നൂ​പ്കു​മാ​ര്‍, എം.​സി.​രാ​ജു, ഡോ.​പി.​യു. ജി​ജോ, ഡോ. ​എ.​എ​ല്‍.​അ​ന​ന്ത​പ​ത്മ​നാ​ഭ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.