മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ നോ​ക്കു​കു​ത്തി
Sunday, May 26, 2019 12:58 AM IST
ബ​ദി​യ​ടു​ക്ക: സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളോ​ടു ചേ​ർ​ന്ന് സ്ഥാ​പി​ച്ച മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ള്‍ നോ​ക്കു​കു​ത്തി​യാ​യി മാ​റു​ന്നു. ബ​ദി​യ​ടു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2003-04 സാ​മ്പ​ത്തി​കവ​ര്‍​ഷം പ​ദ്ധ​തി​വി​ഹി​ത​ത്തി​ൽനി​ന്ന് 40,000 രൂ​പ വീ​തം ചെ​ല​വ​ഴി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളോ​ടുചേ​ർ​ന്ന് സ്ഥാ​പി​ച്ച സം​ഭ​ര​ണി​ക​ളാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യിമാ​റു​ന്ന​ത്.
പാ​ഴാ​യി​പ്പോ​കു​ന്ന മ​ഴ​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നും ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ആ​ധു​നി​കരീ​തി​യി​ലു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍​നി​ന്ന് താ​ഴേ​ക്കൊ​ഴു​കു​ന്ന വെ​ള്ളം പൈ​പ്പി​ലൂ​ടെ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. വി​വി​ധ സ്കൂ​ളു​ക​ള്‍, അ​ങ്ക​ണ​വാ​ടി, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​ട​ങ്ങി​യ സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക​രി​കി​ലാ​ണ് ഇ​വ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​യു​ന്ന​തി​ന് മു​ന്പു​ത​ന്നെ മി​ക്ക​തി​ന്‍റേ​യും പൈ​പ്പു​ക​ള്‍ സാ​മൂ​ഹ്യദ്രോ​ഹി​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. മ​തി​യാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ഇ​പ്പോ​ൾ മി​ക്ക സം​ഭ​ര​ണി​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.