സ്‌​പെ​ഷ​ലൈ​സ്ഡ് ഒ​പി വി​ഭാ​ഗം തുടങ്ങാൻ ‍ആ​വ​ശ്യ​പ്പെ​ടും
Sunday, May 26, 2019 1:00 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ഡി. സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. ന​ബാ​ര്‍​ഡ് സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ചു​വ​രു​ന്ന ഹോ​സ്പി​റ്റ​ല്‍ ബ്ലോ​ക്കി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ​താ​യി കി​റ്റ്‌​കോ​യു​ടെ പ്ര​തി​നി​ധി അ​റി​യി​ച്ചു. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് സ്‌​പെ​ഷ​ലൈ​സ്ഡ് ഒ​പി വി​ഭാ​ഗം ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.​അ​ക്കാ​ദ​മി​ക് കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി 95 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. മ​ഴ​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ഭൂ​ഗ​ര്‍​ഭ ജ​ല​ല​ഭ്യ​ത വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന പ്രൊ​ജ​ക്ട് ല​ഭ്യ​മാ​ക്കാ​ന്‍ ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
ഊ​ര്‍​ജ ല​ഭ്യ​ത, പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍​ജ സ്രോ​ത​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് പോ​ജ​ക്ടു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍​ക്കും കി​റ്റ്‌​കോ​യ്ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ടീ​ച്ചിം​ഗ്, നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്‌​സ് നി​ര്‍​മാ​ണം, ഗേ​ള്‍​സ് ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണം എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ക കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍​നി​ന്ന് ക​ണ്ടെ​ത്തും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഇ​നി ഏ​തൊ​ക്കെ പ്ര​വൃ​ത്തി​ക​ളാ​ണ് ആ​രം​ഭി​ക്കേ​ണ്ട​തെ​ന്നും അ​തി​ന് എ​ത്ര തു​ക വേ​ണ്ടി വ​രു​മെ​ന്നു​മു​ള്ള പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​ന്ന​തി​നും പ്രോ​ജ​ക്ട് ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യ കി​റ്റ്‌​കോ​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ൻ, കെ​എ​സ്ഇ​ബി എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ പി. ​ജ​യ​കൃ​ഷ്ണ​ൻ, കി​റ്റ്‌​കോ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ടോം ​ജോ​സ്, ജ​ല​സേ​ച​ന വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ എ​ന്‍.​ടി. ഗം​ഗാ​ധ​ര​ന്‍, കെ​എ​സ്പി​സി​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ കെ. ​സു​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.