റോ​ഡ‌് സു​ര​ക്ഷാ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം: സി​ഐ​ടി​യു
Saturday, July 13, 2019 2:07 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: രാ​ജ്യ​ത്തെ മോ​ട്ടോ​ർ വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കാ​നു​ള്ള റോ​ഡ‌്സു​ര​ക്ഷാ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ‌്മോ​ട്ടോ​ർ ട്രാ​ൻ‌​സ്പോ​ർ​ട്ട‌് എം​പ്ലോ​യീ​സ‌് യൂ​ണി​യ​ൻ(​സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
കു​ന്നു​മ്മ​ൽ ബാ​ങ്ക‌് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം മോ​ട്ടോ​ർ ട്രാ​ൻ​സ‌്പോ​ർട്ട് വ​ർ​ക്കേ​ഴ‌്സ‌് ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​സ‌്. സ‌്ക​റി​യ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗി​രി​കൃ​ഷ‌്ണ​ൻ, കാ​റ്റാ​ടി കു​മാ​ര​ൻ, ഡി.​വി. അ​മ്പാ​ടി, ടി. ​കു​ട്ട്യ​ൻ, രാ​ജ​ൻ ക​രി​ച്ചേ​രി, ബേ​ബി കു​ര്യ​ൻ, പി. ​പ്ര​ശാ​ന്ത‌്, കെ. ​പ്ര​ദീ​പ​ൻ, കെ. ​പ്ര​ഭാ​ക​ര​ൻ, കെ.​വി. രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി. ​അ​പ്പു​ക്കു​ട്ട​ൻ (പ്ര​സി​ഡ​ന്‍റ്), രാ​ജ​ൻ ക​രി​ച്ചേ​രി, ബേ​ബി കു​ര്യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഗി​രി​കൃ​ഷ‌്ണ​ൻ(​സെ​ക്ര​ട്ട​റി), പി. ​പ്ര​ശാ​ന്ത‌്, കെ. ​പ്ര​ദീ​പ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), കെ. ​പ്ര​ഭാ​ക​ര​ൻ (ട്ര​ഷ​റ​ർ).