മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, July 17, 2019 1:59 AM IST
കാ​സ​ർ​ഗോ​ഡ്: പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ലേ​ക്ക് പി​എ​സ് സി ​ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്ക് ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്ക് തൃ​ശൂ​രും പാ​ല​ക്കാ​ടും കേ​ന്ദ്രം അ​നു​വ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ല്‍ ത​ന്നെ​യോ അ​ല്ലെ​ങ്കി​ല്‍ സ​മീ​പ ജി​ല്ല​യി​ലോ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്നി​രി​ക്കേ വ​ള​രെ ദൂ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മ​നു​വ​ദി​ച്ച​ത് ഉ​ചി​ത​മ​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം കെ ​മോ​ഹ​ന്‍​കു​മാ​ര്‍ പി​എ​സ്്സി സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.
കാ​സ​ര്‍​ഗോ​ഡ് ഗ​വ. ‌‌‌‌ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സി​റ്റി​ംഗി​ല്‍ പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന​ത് യാ​ത്രാ​ദു​രി​തം സൃ​ഷ്ടി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സു​ക​ളി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നു​മു​ള്ള പ്രാ​തി​നി​ധ്യം കു​റ​യ്ക്കു​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​ത് ഉ​ദ്യോ​ഗാ​ര്‍​ഥിക​ളെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​ല്‍ നി​ന്നും പി​ന്തി​രി​പ്പി​ക്കു​മെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞു.
മ​ഹാ​ത്മാ ബ​ഡ്സ് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ന് വീ​ട്ടി​ന​ടു​ത്തേ​ക്ക് പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ബ​സ് വ​രാ​ത്ത​തി​നാ​ല്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന അ​മ്മ​യു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ചു.
ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​മാ​യ മ​ഹാ​ല​ക്ഷ്മി​പു​ര​ത്തേ​ക്ക് യാ​ത്രാ​യോ​ഗ്യ​മാ​യ പാ​ത​യു​ണ്ടാ​യി​ട്ടും ര​ണ്ടു​കി​ലോ​മീ​റ്റ​ര്‍ മാ​റി​യു​ള്ള ച​ട്ട​ഞ്ചാ​ല്‍ വ​രെ മാ​ത്ര​മാ​ണ് ബ​ഡ്‌​സ് സ്‌​കൂ​ള്‍ ബ​സ് പോ​വു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​രു​പ​തു​വ​യ​സു​കാ​ര​നാ​യ മ​ക​നെ ച​ട്ട​ഞ്ചാ​ല്‍ വ​രെ എ​ത്തി​ക്കു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​താ​യും സ്‌​കൂ​ളി​ല്‍ പോ​കാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​ത് മാ​ന​സി​ക വി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ന്ന​താ​യും മാ​താ​വ് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റോ​ടും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ടും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.
സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ല്‍ ജി​ല്ലാ സ​പ്ലൈ​കോ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. നെ​ല്ല് സം​സ്‌​ക​രി​ക്കു​മ്പോ​ഴു​ണ്ടാ​യ പാ​ക​പ്പി​ഴ​വ് മൂ​ല​മാ​ണ് പി​ന്നീ​ട് ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ല്‍ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണം ല​ഭി​ക്കു​ന്ന​തി​നാ​യി പ​യ്യ​ന്നൂ​ര്‍ എ​ഫ്സി​ഐ അ​ധി​കൃ​ത​രോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​വി​ത​ര​ണം കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഹൊ​സ്ദു​ര്‍​ഗി​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ ചി​ത്താ​രി​യി​ലെ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ല്‍ സൂ​പ്ര​ണ്ട് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.
സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വി​ഷ​യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ പ​രേ​ത​ന്റെ ബ​ന്ധു​ക്ക​ളോ​ട് പ്ര​തി​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ടു. ബ​ന്ത​ടു​ക്ക​യി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബീ​വ​റേ​ജ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഔ​ട്ട് ലെ​റ്റി​നെ​തി​രേ വ​ന്ന പ​രാ​തി​യി​ല്‍, വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ ഔ​ട്ട്ലെ​റ്റ് മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കു​റ്റി​ക്കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. താ​ര​ത​മ്യേ​ന പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് ഔ​ട്ട​ലെ​റ്റി​നെ​തി​രേ പ​രാ​തി ഉ​യ​രു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും സ്വ​കാ​ര്യ​ബാ​റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണോ എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു .സി​റ്റിം​ഗി​ല്‍ 39 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു. ഇ​തി​ല്‍ 11 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. അ​ടു​ത്ത സി​റ്റിം​ഗ് ഒാ​ഗ​സ്റ്റ് 22നു ​ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.