സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മൂ​ന്നാ​മ​തെ​ത്തി തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്
Thursday, July 18, 2019 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി ​ടെ​ക് ആ​ദ്യ​ബാ​ച്ച് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച നേ​ട്ട​വു​മാ​യി സ​ഹ​ക​ര​ണ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ല്‍ സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 143 എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് കോ​ള​ജ് മി​ക​വ് തെ​ളി​യി​ച്ച​ത്.
90.55 ആ​ണ് കോ​ള​ജി​ന്‍റെ വി​ജ​യ​ശ​ത​മാ​നം. ഐ​ടി വി​ഭാ​ഗ​ത്തി​ല്‍ നൂ​റു ശ​ത​മാ​ന​വും ഇ​ല​ക്ട്രി​ക്ക​ല്‍, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ 92 ശ​ത​മാ​നം വീ​ത​വും സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ 85 ശ​ത​മാ​ന​വു​മാ​ണ് വി​ജ​യം.
സം​സ്ഥാ​ന സ​ഹ​ക​ര​ണ​വ​കു​പ്പി​നു കീ​ഴി​ല്‍ ചീ​മേ​നി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള​ജി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ മി​ക​ച്ച നി​ല​വാ​ര​ത്തി​നു​ള്ള ഐ​എ​സ്ഒ, നാ​ക്, എ​ന്‍​ബി​എ അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മൂ​ന്ന് അം​ഗീ​കാ​ര​ങ്ങ​ളും നേ​ടു​ന്ന എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍ സം​സ്ഥാ​ന​ത്ത് വ​ള​രെ​ക്കു​റ​വാ​ണ്.
കോ​ള​ജി​ല്‍നി​ന്ന് ഈ ​വ​ര്‍​ഷം കാ​മ്പ​സ് സെ​ല​ക്‌ഷനി​ലൂ​ടെ 51 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ച്ച​തും നേ​ട്ട​മാ​യി. ടി​സി​എ​സ്, ഇ​ന്‍​ഫോ​സി​സ്, ഐ​ബി​എ​സ്, വി​പ്രോ, ക്യു​ബ​സ്റ്റ്, ക്വ​സ്റ്റ് തു​ട​ങ്ങി​യ മു​ന്‍​നി​ര ക​മ്പ​നി​ക​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് തൊ​ഴി​ല​വ​സ​രം ല​ഭി​ച്ച​ത്. ഇ​ന്‍​ഫോ​സി​സി​ല്‍ മാ​ത്രം 16 പേ​ര്‍​ക്കാ​ണ് സെ​ല​ക്‌ഷന്‍ കി​ട്ടി​യ​ത്.
അ​ക്കാ​ദ​മി​ക് ക്ലാ​സു​ക​ള്‍​ക്കൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ്യ​ക്തി​ത്വ​വി​ക​സ​ന ക്ലാ​സു​ക​ളും തൊ​ഴി​ല്‍ പ​രി​ശീ​ല​ന​വും അ​ഭി​മു​ഖ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നു​ണ്ട്. വ​രും​ വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വു​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കോ​ള​ജ്. ഇ​തോ​ടൊ​പ്പം എ​ന്‍​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.