പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് പോ​ലീ​സ് നി​യ​മ​നം പോ​ലും വ​ള​ഞ്ഞവ​ഴി​യി​ല്‍: ല​തി​ക സു​ഭാ​ഷ്
Friday, July 19, 2019 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി​രി​ക്കു​ന്ന കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് പോ​ലീ​സ് സേ​ന​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് പോ​ലും വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​യാ​ണെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹി​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ല​തി​ക സു​ഭാ​ഷ്.
കാ​മ്പ​സു​ക​ളി​ലെ ക​ഠാ​ര രാ​ഷ്ട്രീ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​ങ്ങ​നെ വ​ള​ര്‍​ന്നു​വ​രു​ന്ന ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള എ​സ്എ​ഫ്‌​ഐ​ക്കാ​രി​ല്‍നി​ന്ന് വ​ള​ഞ്ഞ വ​ഴി​യി​ല്‍ പോ​ലീ​സി​ലേ​ക്ക് ആ​ളെ എ​ടു​ക്കു​ക​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത്. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​നീ​തി​ക​ള്‍​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​മാ​ണ് കെ​എ​സ്‌യു ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ല്പ അ​ട​ക്ക​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​മു​ന്നി​ല്‍ വ​രെ എ​ത്തി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​നീ​ല​ക​ണ്ഠ​ന്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധ കു​ര്യ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, വ​ഹീ​ദ, ഡി​സി​സി സെ​ക്ര​ട്ട​റി കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, ധ​ന്യ സു​രേ​ഷ്, സു​കു​മാ​രി ശ്രീ​ധ​ര​ന്‍, അ​ന്ന​മ്മ മാ​ത്യു, പി. ​ശ്രീ​ക​ല, ഒ.​കെ. നാ​രാ​യ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.