പു​ല്ലൊ​ടി ദേ​വാ​ല​യത്തിൽ തി​രു​നാ​ൾ നാ​ളെമു​ത​ൽ
Friday, July 19, 2019 1:32 AM IST
രാ​ജ​പു​രം: പു​ല്ലൊ​ടി വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ.​പ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ ജി​സ് ക​ള​പ്പു​ര​യ്ക്ക​ൽ. 21 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​ർ​ജ് കു​ടു​ന്ത​യി​ൽ, ഫാ.​വി​നീ​ഷ് ക​ല്ല​റ​ക്ക​ൽ, ഫാ.​വി​പി​ൻ തെ​ക്കേ​ടം, ഫാ.​മ​നോ​ജ് മ​റ്റ​ത്തി​ൽ, ഫാ.​സു​ബീ​ഷ് ഓ​ര​ത്തേ​ൽ, ഫാ.​നി​ർ​മ​ൽ കാ​ഞ്ഞി​ര​പ്പ​റ​മ്പി​ൽ, ഫാ. ​ജി​ത്ത് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​ബി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.