24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 202.4375 മി​ല്ലി മീ​റ്റ​ര്‍ മ​ഴ! പെ​യ്തു​നി​റ​ഞ്ഞ് ര​ണ്ടാം​ദി​ന​വും
Sunday, July 21, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ര​ണ്ടാം​ദി​വ​സ​വും ക​ന​ത്ത​മ​ഴ തു​ട​ർ​ന്ന​തോ​ടെ താ​ഴ്ന്ന​സ്ഥ​ല​ങ്ങ​ൾ മി​ക്ക​വ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​ല്‍ 202.4375 മി​ല്ലി മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. കാ​സ​ർ​ഗോ​ഡ് 240 മി.​മീ. കി​നാ​നൂ​രി​ല്‍ 235 മി​ല്ലി മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ മ​ഴ ല​ഭി​ച്ചു. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു​മു​ത​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​വ​രെ ജി​ല്ല​യി​ല്‍ 1197.9 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

ച​ന്ദ്ര​ഗി​രി​യും തേ​ജ​സ്വി​നി​യു​മ​ട​ക്ക​മു​ള്ള പു​ഴ​ക​ളും തോ​ടു​ക​ളു​മെ​ല്ലാം നി​റ​ഞ്ഞു​ക​വി​ഞ്ഞു. മു​ണ്ട​ത്ത​ടം ക്വാ​റി​ക്ക് സ​മീ​പ​മു​ള്ള നീ​ർ​ച്ചാ​ലി​ന്‍റെ ക​ര​യി​ൽ താ​മ​സി​ക്കു​ന്ന ചീ​റ്റ​യി​ൽ വി​ക്ര​മ​ന്‍റെ കു​ടും​ബ​ത്തെ അ​പ​ക​ട​ഭീ​ഷ​ണി മു​ൻ​നി​ർ​ത്തി ക്ലാ​യി​ക്കോ​ട് ഫാം ​ഹൗ​സി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് അ​ര​യിപ്പാല​വും റോ​ഡും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ അ​ലാ​മി​പ്പ​ള്ളി-​ഗു​രു​വ​നം വ​ഴി കി​ഴ​ക്ക​ൻ മ​ല​യോ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം സ്തം​ഭി​ച്ചു. നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കാ​ൽ​ന​ട​യാ​ത്ര​പോ​ലും പ​റ്റാ​ത്ത ത​ര​ത്തി​ൽ അ​ര​യി​പ്പു​ഴ നി​റ​ഞ്ഞു​ക​വി​ഞ്ഞ​ത്.

മ​ടി​ക്കൈ പ​ള്ള​ത്തു​വ​യ​ലി​ൽ വെ​ള്ളം​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ടു​പോ​യ വ​യോ​ധി​ക​നെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ല​യി, പ​ന​ങ്കാ​വ്, നി​ലാ​ങ്ക​ര, വെ​ള്ളൂ​ർ​വ​യ​ൽ, പെ​ര​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി. പെ​ര​ളം വ​യ​ലി​ലെ വെ​ള്ളം ക​ര​ക​വി​ഞ്ഞു വെ​ള്ളി​ക്കോ​ത്ത്-​രാ​വ​ണീ​ശ്വ​രം റോ​ഡി​ലേ​ക്കും പാ​ല​ത്തി​ലേ​ക്കും വെ​ള്ളം​ക​യ​റി. ഇ​വി​ടെ ഏ​ഴു കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി.

പെ​രി​യ ബ​സാ​റി​നു സ​മീ​പം വ​ണ്ണാ​ത്തി​ച്ചാ​ൽ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം വെ​ള്ളം​ക​യ​റി. പ​ള്ളി​ക്ക​ര റോ​ഡ് ജം​ഗ്ഷ​നി​ലും പെ​രി​യ പോ​ളി​ടെ​ക്നി​ക്കി​നു മു​ൻ​വ​ശ​വും ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ൽ പെ​രി​യ​ങ്ങാ​നം ചാ​മു​ണ്ഡി​ക്കാ​വി​ലെ സ​ണ്ണി​യു​ടെ പ​റ​ന്പി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ചീ​റ്റ​മൂ​ല കോ​ള​നി-​അ​ഞ്ചു​പൊ​തി​പ്പാ​ട് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കി​നാ​നൂ​ർ റോ​ഡി​ലെ രാ​ജീ​വ്ഗാ​ന്ധി കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് നാ​ല് കു​ടും​ബ​ങ്ങ​ളെ കി​നാ​നൂ​ർ ജി​എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 13 പേ​രെ​യാ​ണ് ഇ​വി​ടേ​ക്ക് മാ​റ്റി​യ​ത്. കാ​ലി​ച്ചാ​മ​ര​ത്തെ ജോ​ബി മാ​ത്യു​വി​ന്‍റെ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു. ഞാ​റു ന​ടീ​ൽ തു​ട​ങ്ങാ​നി​രു​ന്ന പാ​റ​ക്കോ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ളം​ക​യ​റി. കി​നാ​നൂ​ർ, കീ​ഴ്മാ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.

കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ർ മൃ​ഗാ​ശു​പ​ത്രി​യു​ടെ മ​തി​ൽ തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. ജി​ജി തോ​മ​സ്, ഫ്രാ​ൻ​സി​സ് ക​ണ്ണം​കു​ളം, മാ​ത്യു മാ​ന്തോ​ട്ടം, ന​വീ​ൻ ഷെ​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കാ​ണ് വെ​ള്ളം​ക​യ​റി​യ​ത്. മ​ധൂ​രി​ൽ മ​ധു​വാ​ഹി​നി​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ ക്ഷേ​ത്ര​ത്തി​ന​ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി. ക​ള​നാ​ട് പു​ഴ​യോ​ര​ത്തു​നി​ന്ന് അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ബ​ഷീ​ർ, ജാ​സിം, അ​ലി, സ​ലിം, സ​മീ​ർ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ഉ​ദു​മ കാ​പ്പി​ൽ ക​ട​പ്പു​റ​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഒ​രു കു​ടും​ബ​ത്തെ മാ​റ്റി താ​മ​സി​പ്പി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ: ക​ന​ത്ത​മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. വെ​സ്റ്റ് എ​ളേ​രി ക​മ്മാ​ട​ത്തെ ത​ളി​യി​ൽ ച​ന്തു​നാ​യ​രു​ടെ ഓ​ടു​മേ​ഞ്ഞ വീ​ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ശ​ക്ത​മാ​യ​മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഒ​രു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്തേ​ക്ക് കു​ന്നി​ൻ​മു​ക​ളി​ൽ നി​ന്ന് കൂ​റ്റ​ൻ​ക​ല്ലു​ക​ൾ അ​ട​ർ​ന്നു​വീ​ണു. ഞാ​ണ​ങ്കൈ ക​യ​റ്റ​ത്തി​ലെ വ​ള​വി​ലാ​ണ് ക​ല്ലു​ക​ൾ വീ​ണ​ത്. ക​ല്ലു​ക​ൾ തെ​റി​ച്ചു​വീ​ഴു​ന്ന വേ​ള​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും എ​ത്താ​തി​രു​ന്ന​ത് മൂ​ലം അ​പ​ക​ടം ഒ​ഴി​വാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇ​തേ സ്ഥ​ല​ത്ത് പാ​റ​ക്ക​ല്ലു​ക​ൾ അ​ട​ർ​ന്നുവീ​ണി​രു​ന്നു.

കു​മ്പ​ള: കൊ​ടി​യ​മ്മ യു.​പി സ്കൂ​ളി​നു സ​മീ​പ​ത്തെ നൂ​റു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ലു​ങ്ക് ശ​ക്ത​മാ​യ​മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണു. നാ​യ്ക്കാ​പ്പ്, ഉ​ജാ​ർ, ചെ​ക്ക്പോ​സ്റ്റ്‌ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു​പോ​കു​ന്ന​ത് ഈ ​വ​ഴി​യി​ലൂ​ടെ​യാ​യി​രു​ന്നു. സ്കൂ​ൾ, പോ​സ്റ്റ് ഓ​ഫീ​സ്, ജു​മാ മ​സ്ജി​ദ്, മ​ദ്ര​സ തു​ട​ങ്ങി​യ​വ​യും ഈ ​ഭാ​ഗ​ത്താ​ണ്. ഏ​റെ​ പ​ഴ​ക്ക​മു​ള്ള ഈ ​പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ നേ​ര​ത്തേ നാ​ട്ടു​കാ​ർ കു​മ്പ​ള പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപെ​ടു​ത്തി​യി​രു​ന്നു.

രാ​ജ​പു​രം: ക​ള​ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​ങ്കാ​വ്-​ഒ​ന്നാം​മൈ​ൽ റോ​ഡി​ലെ ക​ലു​ങ്ക് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു പോ​യി. അ​ട്ടേ​ങ്ങാ​നം ക​ളി​ച്ചാ​ർ​വ​ട്ട​ത്തെ മാ​ത്യു മു​രി​ക്ക​ന്‍റെ​യും കു​ഞ്ഞി​ക്കൊ​ച്ചി ബി.​എം. മ​ധു​സൂ​ദ​ന​ന്‍റെ​യും കി​ണ​റു​ക​ൾ താ​ഴ്ന്നു. പ​ല​വീ​ടു​ക​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. പൂ​ടം​ക​ല്ല് ബ​ളാ​ൽ റോ​ഡി​ൽ മ​ണി​ക്ക​ല്ലി​ൽ മ​ഴ​യി​ൽ കു​തി​ർ​ന്നു റോ​ഡു​വ​ക്കി​ലെ മ​ണ്ണി​ടി​ഞ്ഞു. പ​ട​ന്ന: ക​ന​ത്ത​മ​ഴ​യി​ൽ മ​ത്​സ്യ​തൊ​ഴി​ലാ​ളി​യു​ടെ തോ​ണി കാ​യ​ലി​ൽ ഒ​ഴു​കി​പ്പോ​യി. ഓ​രി വ​ട​ക്കേ ബ​ണ്ടി​ന് സ​മീ​പ​ത്തെ കെ.​വി. ഗം​ഗാ​ധ​ര​ന്‍റെ തോ​ണി​യാ​ണ് ഒ​ഴു​കി​പ്പോ​യ​ത്.