അ​തി​ജീ​വ​ന​ത്തി​ന് ചെ​റു​വ​ന​ങ്ങ​ളു​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ
Monday, July 22, 2019 1:39 AM IST
നീ​ലേ​ശ്വ​രം: അ​തി​ജീ​വ​ന​ത്തി​നാ​യി ചെ​റു​വ​ന​ങ്ങ​ള്‍ എ​ന്ന സ​ന്ദേ​ശ​വു​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​പ്പാ​ക്കും. വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ക എ​ന്ന​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഓ​രോ പ്ര​ദേ​ശ​ത്തും ഒ​രു ചെ​റു​വ​നം ത​ന്നെ സൃ​ഷ്ടി​ച്ച് പ​രി​പാ​ലി​ക്കു​ക എ​ന്ന​താ​ണ് പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ്, ക​രു​വാ​ച്ചേ​രി പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം, വ​നം വ​കു​പ്പ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഇ​തി​നാ​യി ന​ഗ​ര​സ​ഭ അ​ഭ്യ​ര്‍​ത്ഥി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക്ഷേ​ത്ര​ക്കാ​വു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് കാ​വു​ക​ളി​ല്‍ അ​നു​യോ​ജ്യ​മാ​യ മ​ര​ങ്ങ​ളും വ​ള്ളി​ക​ളും വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കും. അ​തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ല​ങ്ങ​ളി​ലും ചെ​റു​വ​ന​ങ്ങ​ള്‍ വച്ചു​പി​ടി​പ്പി​ക്കും. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ വ​ഴി​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കും. 'ക​രിം​സ് ഫോ​റ​സ്റ്റ്'എ​ന്ന സ്വ​കാ​ര്യ വ​നം സൃ​ഷ്ടി​ച്ച പ​ര​പ്പ​യി​ലെ അ​ബ്ദു​ൾ ക​രീം, പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ശാ​സ്ത്ര​ജ്ഞ​ന്‍ പി.​വി. ദി​വാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ പ്രാ​യോ​ഗി​ക ഉ​പ​ദേ​ശ നി​ര്‍​ദേശ​ങ്ങ​ള്‍ ഇ​തി​നാ​യി ന​ഗ​ര​സ​ഭ തേ​ടും. പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍ 26ന് ​കോ​ട്ട​പ്പു​റ​ത്ത് നി​ര്‍​വഹി​ക്കും. പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന പ്രാ​ഥ​മി​ക ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി.​ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ കെ. ​ശ​ശി​ധ​ര​ന്‍ അ​ടി​യോ​ടി പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​ഗൗ​രി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ തോ​ട്ട​ത്തി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പി. ​രാ​ധ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ. ​പ്ര​കാ​ശ​ന്‍, പി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.