സ്വാ​ത​ന്ത്ര്യദി​ന​ പ​രേ​ഡിൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും
Wednesday, August 14, 2019 1:24 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കും.
നാ​ളെ രാ​വി​ലെ എ​ട്ടി​ന് കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.
സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ മു​ത​ലാ​യ​വ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​ജ​യ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​ഭ്യ​ര്‍​ത്ഥി​ച്ചു.
കൂ​ടാ​തെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും നി​ര്‍​ബ​ന്ധ​മാ​യും സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ സം​ബ​ന്ധി​ക്ക​ണം.