ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ ക്വി​റ്റ് പ​ര​പ്പ
Saturday, August 17, 2019 1:48 AM IST
പ​ര​പ്പ: മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാറി മാ​ഫി​യ പ​ര​പ്പ വി​ട്ടു​പോ​വു​ക​യെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക്വി​റ്റ് പ​ര​പ്പ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് മു​ണ്ട​ത്ത​ടം സ​മ​ര​പ്പ​ന്ത​ലി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ നോ​ബി​ൾ പൈ​ക​ട സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് അ​നു​മ​തി​യോ​ടു​കൂ​ടി യും ​അ​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ക​രി​ങ്ക​ൽ ഖ​ന​ന പ്ര​വൃ​ത്തി​ക​ൾ​ക്കും സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര ഗ​വേ​ഷ​ണ​കേ​ന്ദ്രം, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി, പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ർ. എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ പ​ഠ​ന​ത്തി​നു ശേ​ഷം മാ​ത്ര​മേ ക്വാ​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​വൂ എ​ന്നും നോ​ബി​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
അ​നീ​ഷ് പ​യ്യ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​നേ​താ​വ് രാ​ധാ വി​ജ​യ​ൻ, സാ​ധു​ജ​ന പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ശ്രീ​നി​വാ​സ​ൻ, പ്ര​ഫ.​ഗോ​പാ​ല​ൻ, വി​ന​യ​ൻ, ജോ​ൺ​സ​ൺ, സു​നി​ത കൃ​ഷ്ണ​ൻ, കെ.​ശാ​ന്ത, സു​ക​ന്യ സു​കു​മാ​ര​ൻ, കൃ​ഷ്ണ​ൻ, സ​ജി​ത്ത് മോ​ഹ​ൻ, പ​ത്മ​നാ​ഭ​ൻ പ​ള്ളി​യ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.