പി.വി. മൈ​ക്കി​ളി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം
Sunday, August 18, 2019 1:22 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് പി.​വി. മൈ​ക്കി​ളി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി വെ​ള്ള​രി​ക്കു​ണ്ടി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന സ​മ്മേ​ള​നം ന​ട​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്നേ​ഹ​വും ലാ​ളി​ത്യ​വും മു​ഖ​മു​ദ്ര​യാ​ക്കി നാ​ടി​നെ സേ​വി​ച്ച നേ​താ​വാ​യി​രു​ന്നു പി.​വി. മൈ​ക്കി​ളെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ബാ​ബു കോ​ഹി​നൂ​ർ, സി. ​ദാ​മോ​ദ​ര​ൻ, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ച​ന്ദ്ര​ൻ വി​ള​യി​ൽ, ജെ​റ്റോ ജോ​സ​ഫ്, എ.​സി.​എ. ല​ത്തീ​ഫ്, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, ഷാ​ജി വെ​ള്ളം​കു​ന്നേ​ൽ, കേ​ശ​വ​ൻ ന​ന്പീ​ശ​ൻ, കെ.​വി. മാ​ത്യു, എം.​ജെ. ലോ​റ​ൻ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.