ഒ​മാ​നി​ല്‍ സ​ന്ദ​ര്‍​ശ​ക വീ​സ​യി​ല്‍ പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Monday, August 19, 2019 5:49 AM IST
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ വീ​സ​യി​ലോ ടൂ​റി​സ്റ്റ് വീ​സ​യി​ലോ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ മു​ഖേ​ന ഒ​മാ​നി​ല്‍ എ​ത്തി നി​ര്‍​മാ​ണ​തൊ​ഴി​ലി​ലും മ​റ്റും ഏ​ര്‍​പ്പെ​ടു​ത്തു​ക​യും പി​ന്നീ​ട് ശ​മ്പ​ളം കി​ട്ടാ​തെ വ​രി​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്ത​കാ​ല​ത്താ​യി വ​ര്‍​ധി​ച്ചു​വ​രു​ന്നു.
വി​സി​റ്റിം​ഗ് വീ​സ വ​ഴി എ​ത്തി​യാ​ല്‍ ജോ​ലി ഉ​ണ്ടാ​കി​ല്ലെ​ന്നു​ള്ള കാ​ര്യം മ​റ​ച്ചു​വ​ച്ച് ല​ക്ഷ​ങ്ങ​ള്‍ കൈ​പ്പ​റ്റി​യാ​ണ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ സ​ന്ദ​ര്‍​ശ​ക വീ​സ ന​ല്‍​കു​ന്ന​ത്. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്നു​ണ്ട്.
ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കോ ഒ​രു മാ​സ​ത്തേ​യ്ക്കോ ല​ഭി​ക്കു​ന്ന സ​ന്ദ​ര്‍​ശ​ക വീ​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ ഓ​രോ ദി​വ​സ​വും 10 ഒ​മാ​നി റി​യാ​ല്‍ (ഏ​ക​ദേ​ശം 1800 രൂ​പ) പി​ഴ അ​ട​യ്ക്ക​ണം. അ​തി​നാ​ല്‍ സ​ന്ദ​ര്‍​ശ​ക വീ​സ​യി​ല്‍ ഒ​മാ​നി​ല്‍ പോ​കു​ന്ന​വ​ര്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ത​ട്ടി​പ്പി​നി​ര​യാ​ക​രു​തെ​ന്നും നോ​ര്‍​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.