ഇ​ടി​മി​ന്ന​ലേ​റ്റ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, August 20, 2019 1:16 AM IST
രാ​ജ​പു​രം: കൊ​ട്ടോ​ടി ഗ്ലാ​ഡി​പ്പ​ള്ള​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ.​ജെ. അ​ഭി​ലാ​ഷ് (38), യു.​കെ. ചാ​ക്കോ (55), ജോ​യി ചെ​റു​ക​ര (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ജോ​യി​യു​ടെ കൊ​ട്ടോ​ടി ഗ്ലാ​ഡി​പ്പ​ള്ള​യി​ലെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങു​ക​ൾ​ക്ക് ത​ടം​വെ​ട്ടി വ​ളം ഇ​ടു​ക​യും കാ​ട് വെ​ട്ടി​ത്തെ​ളി​യി​ക്കു​ന്ന​തി​നും ഇ​ട​യി​ലാ​ണ് മൂ​വ​ർ​ക്കും ഇ​ടി​മി​ന്ന​ലേ​റ്റ​ത്.
അ​ഭി​ലാ​ഷി​നെ സാ​ര​മാ​യ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.