റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ടത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ഴ​യി​ട്ടു
Tuesday, August 20, 2019 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ദു​മ മാ​ങ്ങാ​ട്ട് റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ട​ത്തു​ക​യും പ​ട​ക്കം പൊ​ട്ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​റു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ 1500 രൂ​പ വീ​തം പി​ഴ​യ​ടയ്​ക്കാ​ൻ ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) വി​ധി​ച്ചു.
മാ​ങ്ങാ​ട് ആ​ര്യ​ടു​ക്ക​ത്തെ നി​ധി​ൻ​രാ​ജ് (22), അ​ൻ​വ​ർ സി​ദ്ദി​ഖ് (37), ബാ​ര​യി​ലെ സു​കേ​ഷ് (29), സു​ധീ​ഷ് (23), ബാ​ബു​രാ​ജ് (22), അ​ർ​ഷാ​ദ് (35) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2018 മേ​യ് 19നാ​യി​രു​ന്നു സം​ഭ​വം. ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​വ​രാ​ണ് റോ​ഡ് ത​ട​സം ഉ​ണ്ടാ​ക്കി​യ​ത്.