ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​മോ​ദ​ന​വും കി​ട​ക്ക​ക​ളു​ടെ വി​ത​ര​ണ​വും നടത്തി
Tuesday, August 20, 2019 1:19 AM IST
നീ​ലേ​ശ്വ​രം: വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പേ​മാ​രി​യി​ലും മ​ല​വെ​ള്ളപാ​ച്ചി​ലി​ലും ചാ​ത്ത​മ​ത്തെ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ചാ​ത്ത​മ​ത്തെ യു​വാ​ക്ക​ളെ ചാ​ത്ത​മ​ത്ത് പൗ​രാ​വ​ലി അ​നു​മോ​ദി​ച്ചു.
ചാ​ത്ത​മ​ത്ത് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന​യോ​ഗം നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​വി. വ​ന​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, നീ​ലേ​ശ്വ​രം സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പു​കാ​ട്ട്, നീ​ലേ​ശ്വ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ, സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്നേ​ഹോ​പ​ഹാ​രം വി​ത​ര​ണം​ചെ​യ്തു.
ച​ട​ങ്ങി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ കി​ട​ക്ക​ക​ൾ നീ​ലേ​ശ്വ​രം ഇ​ട​വ​ക​യു​ടെ സ​ഹാ​യ​ത്തോ​ടെ കി​ട​ക്ക​ക​ൾ ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണച്ച​ട​ങ്ങ് ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പു​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ കെ.​വി. സു​ധാ​ക​ര​ൻ സ്വാ​ഗ​ത​വും ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യം ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.