കാ​ലി​ക്ക​ട​വി​ൽ പാ​ലം അ​പ​ക​ട​ത്തി​ൽ
Wednesday, August 21, 2019 1:21 AM IST
ഭീ​മ​ന​ടി: ചൈ​ത്ര​വാ​ഹി​നി​പ്പു​ഴ​യ്ക്ക് കു​റു​കെ കാ​ലി​ക്ക​ട​വി​ലു​ള്ള ക​മ്പി​പ്പാ​ലം അ​പ​ക​ട​ത്തി​ൽ. പാ​ല​ത്തി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളി​ലൊ​ന്നി​ന് വി​ള്ള​ൽ വീ​ണു.
കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ല​ത്തി​ന് വി​ള്ള​ൽ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. 25 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​മ്പി പാ​ല​ത്തി​ന് യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ കൈ​വ​രി​ക​ൾ ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
തു​രു​മ്പെ​ടു​ത്ത് സം​ര​ക്ഷ​ണ​വ​ല​ക​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ആ​ശ്ര​യി​ക്കു​ന്ന പാ​ല​മാ​ണി​ത്. ഇ​വി​ടെ ഒ​രു കോ​ൺ​ക്രീ​റ്റ് പാ​ല​ത്തി​ന് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.