നോ​ക്കു​കു​ത്തി​യാ​യി ഒരു ആശുപത്രി
Thursday, August 22, 2019 1:16 AM IST
പെ​ര്‍​ള: എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ വാ​ണി​ന​ഗ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി മാ​റു​ന്നു. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​മാ​യ ഇ​വി​ടെ
നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. രാ​വി​ലെ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ ഡോ​ക്ട​റു​ടെ വ​ര​വും കാ​ത്തി​രു​ന്നു മ​ടു​ക്കു​മ്പോ​ള്‍ തി​രി​കെ​പോ​വു​ക​യാ​ണ് പ​തി​വ്. ആ​ശു​പ​ത്രി​യി​ല്‍ ഒ​പി വി​ഭാ​ഗം ലാ​ബ് എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു​ള്ള ജീ​വ​ന​ക്കാ​രോ ഡോ​ക്ട​ര്‍​മാ​രോ ഇ​ല്ലാ​ത്ത​തുമൂ​ലം അ​വ​യൊ​ന്നും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​മി​ല്ല.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കോ​ഴി​ക്കോ​ടി​ല്‍ നി​ന്നു​ള്ള ഒ​രു ഡോ​ക്ട​റെ ഇ​വി​ടെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചാ​ര്‍​ജെ​ടു​ത്ത് ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് അ​വ​ധി​യി​ല്‍ പോ​യ​തി​നുശേ​ഷം തി​രി​കെ​ എ​ത്തി​യി​ല്ലെ​ന്നാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ പ​രാ​തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ന്ന​ത​ത​ല ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കു​മ്പ​ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍​ക്ക് വാ​ണി​ന​ഗ​ര്‍ പ്രാ​ഥ​മി​ക ​ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍ അ​ധി​ക​ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു.

ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ച്ചി​രു​ന്നു​വെ​ന്നാ​ണ് രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്.
എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ ഡോ​ക്ട​റി​ല്ല. ഡോ​ക്ട​ര്‍​മാ​രും ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​വാ​ത്ത​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യെ​ന്നും ഇ​തുസം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ര്‍​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ആ​ലോ​ചി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ. ​ശാ​ര​ദ പ​റ​ഞ്ഞു.