കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളി​ല്‍ നി​ന്ന് രു​ചി​യു​ടെ വൈ​വി​ധ്യ​മൊ​രു​ക്കി പി​ലി​ക്കോ​ട് കേ​ന്ദ്രം
Thursday, August 22, 2019 1:18 AM IST
കാ​സ​ര്‍​ഗോ​ഡ്: തേ​ങ്ങ​യും പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്തു​ണ്ടാ​ക്കി​യ കൊ​തി​യൂ​റു​ന്ന ല​ഡു, നെ​ല്ലി​ക്ക കൊ​ണ്ടും പ​പ്പാ​യ കൊ​ണ്ടും നി​ര്‍​മി​ച്ച മി​ഠാ​യി​ക​ള്‍, ച​ക്ക ഹ​ല്‍​വ, നി​മി​ഷ​നേ​രം കൊ​ണ്ട് കോ​ഴി​ക്ക​റി​യും സാ​മ്പാ​റും ക​ട​ല​ക്ക​റി​യു​മൊ​ക്കെ ത​യാ​റാ​ക്കാ​ന്‍ റെ​ഡി ടു ​യൂ​സ് തേ​ങ്ങാ അ​ര​പ്പ്, വെ​ര്‍​ജി​ന്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ കൊ​ണ്ടു നി​ര്‍​മി​ച്ച ഫേ​സ് ക്രീം, ​ഹെ​യ​ര്‍ ക്രീം, ​മൗ​ത്ത് വാ​ഷ് തു​ട​ങ്ങി പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്‍​പ​ന്ന വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ്.
ന​മ്മു​ടെ നാ​ട്ടി​ലെ സാ​ധാ​ര​ണ കാ​ര്‍​ഷി​ക​ഫ​ല​ങ്ങ​ളി​ല്‍ നി​ന്ന് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും വി​ല്പ​ന​യ്ക്കു​മാ​യാ​ണ് കേ​ന്ദ്രം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ആ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ് പി​ലി​ക്കോ​ട് കേ​ന്ദ്രം. ഇ​തു​സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും വ​നി​ത​ക​ള്‍​ക്കും പ​രി​ശീ​ല​ന​വും സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള സ​ഹാ​യ​വും ന​ല്‍​കു​ന്നു​ണ്ട്. അ​സി. പ്രൊ​ഫ​സ​ര്‍ ബി.​ആ​ര്‍. സീ​മ​യാ​ണ് ഇ​വ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.
തേ​ങ്ങ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് എ​ണ്ണ​ത്തി​ലും ആ​വ​ശ്യ​ത്തി​ലും മു​ന്നി​ല്‍. വെ​ന്ത വെ​ളി​ച്ചെ​ണ്ണ, വെ​ര്‍​ജി​ന്‍ വെ​ളി​ച്ചെ​ണ്ണ, ഇ​വ കൊ​ണ്ടു​ള്ള വി​വി​ധത​രം ക്രീ​മു​ക​ള്‍, തേ​ങ്ങാ​വെ​ള്ളം കൊ​ണ്ടു​ള്ള സി​റ​പ്പ്, വി​നാ​ഗി​രി, തേ​ന്‍, തേ​ങ്ങാ​വെ​ള്ളം ഖ​രാ​വ​സ്ഥ​യി​ലാ​ക്കി​യ നാ​ട്ടാ​ടി കോ​ക്കോ, വി​വി​ധ ത​രം ക​റി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ചേ​രു​വ​ക​ള്‍ ചേ​ര്‍​ത്തു ത​യാ​റാ​ക്കി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ റെ​ഡി ടു ​യൂ​സ് തേ​ങ്ങ അ​ര​പ്പു​ക​ള്‍, അ​ച്ചാ​ര്‍, ചി​പ്‌​സ്, ച​മ്മ​ന്തി​പ്പൊ​ടി, തേ​ങ്ങാ​പ്പാ​ല്‍, പ​ഞ്ച​സാ​ര ചേ​ര്‍​ത്തും ശ​ര്‍​ക്ക​ര ചേ​ര്‍​ത്തും ഉ​ണ്ടാ​ക്കി​യ ല​ഡു എ​ന്നി​ങ്ങ​നെ നീ​ളു​ന്നു അ​വ​യു​ടെ നി​ര.
നേ​ന്ത്ര​പ്പ​ഴം കൊ​ണ്ടു​ള്ള ഹ​ല്‍​വ, ചി​പ്‌​സ്, ശ​ര്‍​ക്ക​ര ഉ​പ്പേ​രി, കു​ഞ്ഞു​ങ്ങ​ള്‍​ക്ക് കൊ​ടു​ക്കാ​നാ​യി നേ​ന്ത്ര​ക്കാ​യ പൊ​ടി​ച്ച​ത്, മാ​ങ്ങാ അ​ച്ചാ​ര്‍, സ്‌​ക്വാ​ഷ്, പ​പ്പാ​യ കൊ​ണ്ടു​ള്ള ജാം ​തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു പു​റ​മേ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന​വ​രും ഈ ​വി​ല്പ​ന​കേ​ന്ദ്രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.