916 വീ​ടു​ക​ൾ സ്വ​പ്ന​പ​ദ്ധ​തി​ക​ളു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ
Friday, August 23, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ സ​ന്പൂ​ർ​ണ​ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന 916 വീ​ടു​ക​ളി​ൽ 500 എ​ണ്ണ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഇ​വ​ർ​ക്കു​ള്ള അ​വ​സാ​ന​ഗ​ഡു​വും കൈ​മാ​റി.
ന​ഗ​ര​സ​ഭ​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ചേ​ർ​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം ന​ൽ​കി​യാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഹ​ഡ്കോ​യി​ൽ നി​ന്നും 19 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ബാ​ക്കി​യു​ള്ള വീ​ടു​ക​ളും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​കെ 1022 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്.
ന​ഗ​ര​സ​ഭ​യു​മാ​യി എ​ഗ്രി​മെ​ന്‍റ് വെ​യ്ക്കു​ന്ന​ത് വൈ​കി​യ​ത് പോ​ലു​ള്ള സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ളാ​ണ് ബാ​ക്കി​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം. ഇ​വ​രെ അ​ടു​ത്ത​ത​വ​ണ പ​രി​ഗ​ണി​ക്കും. സ്വ​ന്ത​മാ​യി സ്ഥ​ല​മു​ള്ള​വ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ വീ​ട് വെ​ച്ചു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത 200 പേ​രു​ടെ അ​പേ​ക്ഷ​ക​ൾ ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ്ളാ​റ്റ് നി​ർ​മി​ച്ചു​ന​ൽ​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ.​സു​ലൈ​ഖ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ഹ​മൂ​ദ് മു​റി​യ​നാ​വി, ടി.​വി.​ഭ​ഗീ​ര​ഥി, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​കെ.​വ​ത്സ​ല​ൻ, എം.​എം.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.