രാജുവിന്‍റെ ജീവിതത്തിൽ ദുരിതം തുടർക്കഥ
Sunday, August 25, 2019 1:18 AM IST
പ​ര​പ്പ: കാ​ല​വ​ർ​ഷ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ബ​ളാ​ൽ ക​ന​ക​പ്പ​ള്ളി​യി​ലെ പി.​സി. രാ​ജു​വും കു​ടു​ംബ​വും ദു​രി​ത​ക്ക​യ​ത്തി​ൽ. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ​ക്ക് തൊ​ട്ടു​പി​ന്നാ​ലെ ഭാ​ര്യ ബേ​ബി​ക്ക് സം​ഭ​വി​ച്ച രോ​ഗാ​വ​സ്ഥ​യാ​ണ് കു​ടും​ബത്തെ പാ​ടേ​ ത​ള​ർ​ത്തി​യ​ത്.
ക​ഴി​ഞ്ഞ 11 ന് ​രാ​ത്രി ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ർ​ന്നു​വീ​ണ​ത്. ഈ ​സ​മ​യ​ത്ത് രാ​ജു​വും ബേ​ബി​യും മൂ​ന്ന് മ​ക്ക​ളും വീ​ടി​ന​ക​ത്ത് ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ബേ​ബി​യു​ടെ ത​ല​യി​ലാ​ണ് വീ​ടി​ന്‍റെ മ​രം​കൊ​ണ്ടു​ള്ള ഭാ​ഗ​ങ്ങ​ൾ വീ​ണ​ത്. രാ​ജു​വി​ന്‍റെ കാ​ലി​ൽ മ​രം​വീ​ണ് ആ​ണി​ തു​ള​ച്ചുക​യ​റു​ക​യും ചെ​യ്തു. മ​ക്ക​ളെ ര​ക്ഷി​ക്കാ​നു​ള്ള തി​ര​ക്കി​ൽ അ​ന്ന് അ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. മ​ക്ക​ൾ​ക്കും ചെ​റി​യ പ​രി​ക്കു​ക​ൾ പ​റ്റി. കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ള​ട​ക്കം വീ​ടി​നു​ള്ളി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു.
കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ​തി​ന​ഞ്ച് ദി​വ​സം ചി​കി​ത്​സ​യി​ൽ ക​ഴി​ഞ്ഞ രാ​ജു ആ​ശു​പ​ത്രി വി​ടു​ന്ന സ​മ​യ​ത്താ​ണ് ഭാ​ര്യ ബേ​ബി​ക്ക് പ​നി ബാ​ധി​ച്ച​ത്. ക​ടു​ത്ത​പ​നി മൂ​ലം ആ​ശു​പ​ത്രി​യി​ലാ​യ ബേ​ബി​യു​ടെ ഒ​രു​വ​ശം ത​ള​ർ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഇ​ട​ത്തെ കൈ​യും കാ​ലും അ​ന​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ.
മേ​ൽ​ക്കൂ​ര വീ​ണ​പ്പോ​ൾ ബേ​ബി​യു​ടെ ത​ല​യി​ൽ മ​രം​വീ​ണു ര​ക്തം ക​ട്ട​പി​ടി​ച്ച​താ​കാം ഇ​തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ഴ്ച​ത്തെ ചി​കി​ത്​സ ന​ട​ത്തി​യി​ട്ടും മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.
ഇ​വ​ർ​ക്ക് മൂ​ന്നു മ​ക്ക​ളാ​ണ് ഉ​ള്ള​ത്. കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളും യൂ​ണി​ഫോ​മും വ​രെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
ഇ​പ്പോ​ൾ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി വെ​ള്ള​രി​ക്കു​ണ്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ​ക്ക് വ​സ്ത്ര​ങ്ങ​ൾ ന​ല്കാ​ൻ സ​ഹാ​യം ചെ​യ്തി​ട്ടു​ണ്ട്.
വ​ര​ക്കാ​ട് സ്കൂ​ൾ അ​ധി​കൃ​ത​രും തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​രും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ല്കി.
ആ​കെ​യു​ള്ള 10 സെ​ന്‍റ് സ്ഥ​ല​ത്ത് പു​തി​യ​വീ​ട് നി​ർ​മി​ക്കു​ന്ന​തും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ദൈ​നം​ദി​ന ചെ​ല​വു​ക​ളും രാ​ജു​വി​ന് മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​ങ്ങ​ൾ തീ​ർ​ക്കു​ന്നു.
രോ​ഗ​ബാ​ധി​ത​യാ​യ ഭാ​ര്യ​യെ ഒ​റ്റ​യ്ക്കാ​ക്കി കൂ​ലി​പ്പ​ണി​ക്ക് പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തി​നൊ​പ്പം ബേ​ബി​ക്ക് വി​ദ​ഗ്ദ്ധ ചി​കി​ത്സ ന​ൽ​കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.