മു​ൻ ജീ​വ​ന​ക്കാ​ര​ന് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വ്
Sunday, August 25, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൊ​ന്ന​ക്കാ​ട് മാ​ലോ​ത്ത് എ​സ്റ്റേ​റ്റ് മാ​നേ​ജ​രെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ൻ ജീ​വ​ന​ക്കാ​ര​ന് നാ​ലു​വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ക​ഠി​ന​ത​ട​വ്.
മാ​ലോം എ​ട​ക്കാ​ല പു​ര​യി​ട​ത്തി​ൽ പി.​എ​ൽ. പ്ര​സാ​ദി(53)​നെ​യാ​ണ് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് (മൂ​ന്ന്) കോ​ട​തി ശി​ക്ഷി​ച്ച​ത്. 20,000 രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.
2016 ഫെ​ബ്രു​വ​രി19 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​ലോം മൂ​ട്ടി​ൽ ഹൗ​സി​ലെ പി.​പി. ജോ​ണി(59)​നെ​യാ​ണ് അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പിച്ച​ത്. ജോ​ൺ മാ​നേ​ജ​രാ​യ എ​സ്റ്റേ​റ്റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​സാ​ദി​നെ ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ലു​ള്ള വി​രോ​ധ​മാ​യി​രു​ന്നു വ​ധ​ശ്ര​മ​ത്തി​ന് കാ​ര​ണം.