ഒളിഞ്ഞും തെളിഞ്ഞും ഓണ‘ലഹരി’
Tuesday, September 10, 2019 1:15 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ബെ​ഡൂ​രി​ലെ ആ​ട്ടി​യി​ൽ കു​ഞ്ഞി​രാ​മ​ൻ എ​ന്ന​യാ​ളു​ടെ തോ​ട്ട​ത്തി​ലെ ഷെ​ഡി​ൽ സൂ​ക്ഷി​ച്ച ചാ​രാ​യം വാ​റ്റു​വാ​ൻ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷ് ക​ണ്ടെ​ടു​ത്തു.
കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മാ​ത്യു കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​രാ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച 200 ലി​റ്റ​ർ വാ​ഷാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത​ത്.
വാ​ഷ് സൂ​ക്ഷി​ച്ചു​വ​ച്ച ആ​ട്ടി​യി​ൽ കു​ഞ്ഞി​രാ​മ​നെ​തി​രേ കേ​സെ​ടു​ത്തു. മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഓ​ണ​ത്തോ​നു​ബ​ന്ധി​ച്ച് വ്യാ​ജ​ചാ​രാ​യം നി​ർ​മി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി സൂ​ക്ഷി​ച്ച വാ​ഷാ​ണ് പി​ടി​ച്ചെ​ടുത്തത്.
പ​രി​ശോ​ധ​ന​യി​ൽ കാ​സ​ർ​ഗോ​ഡ് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മാ​ത്യു കു​ര്യ​ൻ, ഹോ​സ്ദു​ർ​ഗ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഡി. ​മ​ധു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​സു​രേ​ശ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി. മ​നാ​സ്, മൊ​യ്തീ​ൻ സാ​ദി​ഖ്, പി. ​സു​ധീ​ഷ്, എ​ക്സൈ​സ് ഡ്രൈ​വ​ർ​മാ​രാ​യ സു​ധീ​ർ​കു​മാ​ർ, രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഓ​ണ​ക്കാ​ല​യ​ള​വി​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശോ​ധ​ന തു​ട​ർ​ന്നു​വ​രു​ക​യാ​ണ്.
കു​മ്പ​ള: വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റ് പ​തി​ച്ച കാ​റി​ല്‍ ക​ട​ത്തി​യ മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. 31 ബോ​ക്സു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച 1772 പാ​ക്ക​റ്റ് ക​ര്‍​ണാ​ട​ക നി​ര്‍​മി​ത​മ​ദ്യ​മാ​ണ് പി​ടി​ച്ച​ത്.
പോ​ലീ​സി​നെ ക​ണ്ടു അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ച കാ​ര്‍ അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു. കു​മ്പ​ള എ​സ്ഐ സ​ന്തോ​ഷ് കു​മാ​റും സം​ഘ​വും ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ബ​ന്തി​യോ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് കാ​ര്‍ പോ​ലീ​സ് കൈ​കാ​ട്ടി​യി​ട്ടും നി​ര്‍​ത്താ​തെ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നു.
അ​തി​നി​ടെ കാ​ര്‍ ആ​രി​ക്കാ​ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി അ​ഞ്ചോ​ളം വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു. കാ​ര്‍ പി​ടി​ക്കാ​ന്‍ നാ​ട്ടു​കാ​രും പോ​ലീ​സി​നൊ​പ്പം ചേ​ര്‍​ന്നു.
പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ ബം​ബ്രാ​ണ ബാ​യി​ക്ക​ട്ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കാ​ര്‍ ഉ​പേ​ക്ഷി​ച്ചു അ​തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കെ​എ​ല്‍ 14 ക്യു 4836 ​എ​ന്ന ന​മ്പ​റാ​യി​രു​ന്നു കാ​റി​ല്‍ പ​തി​ച്ചി​രു​ന്ന​ത്. ന​വീ​ന്‍ ഷെ​ട്ടി എ​ന്ന​യാ​ളാ​ണ് മ​ദ്യം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​യാ​ളെ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ക്രൈം ​സ്ക്വാ​ഡ് എ​സ്ഐ ഇ. ​ര​ത്നാ​ക​ര​ന്‍ പെ​രു​മ്പ​ള, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഹ​രി​ലാ​ല്‍, രാ​ജീ​വ​ന്‍, ദി​നേ​ശ​ന്‍ എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.