ബെ​ഡൂ​ർ ഇ​ട​വ​ക​യു​ടെ സാ​ന്ത്വ​നം തു​ട​രു​ന്നു
Tuesday, September 10, 2019 1:15 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബെ​ഡൂ​ർ ഇ​ട​വ​ക​യു​ടെ സാ​ന്ത്വ​നം തു​ട​രു​ന്നു. 23 കു​ടും​ബ​ങ്ങ​ൾ​ക്കു ബെ​ഡൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് അ​ഞ്ചാ​മ​ത്തെ കു​ടും​ബ​ത്തി​നാ​യി നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ക​ട്ടി​ള ആ​ശീ​ർ​വാ​ദ​ക​ർ​മം ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ നി​ർ​വ​ഹി​ച്ചു.
ബെ​ഡൂ​ർ ഇ​ട​വ​ക​യു​ടെ സാ​ന്ത്വ​നം-2018 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 23 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണു സ്ഥ​ലം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പ​യ്യ​നാ​ട്ട്, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണി കൊ​ന്ന​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.