കോ​ൺ​ഗ്ര​സ് നേ​തൃപ​രി​ശീ​ല​ന ക്യാ​മ്പ് 14ന്
Tuesday, September 10, 2019 1:15 AM IST
ഉ​ദു​മ : കോ​ൺ​ഗ്ര​സ് ഉ​ദു​മ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് 14 ന് ​ഉ​ദു​മ എ​രോ​ൽ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.15ന് ​പ​താ​ക ഉ​യ​ർ​ത്തും.​ഡി​സി​സി പ്ര​സി​ഡ​ണ്ട് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​പി​സി​സി അം​ഗം സി.​കെ. ശ്രീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് "നേ​തൃ​ത്വ വി​ജ​യ മ​ന്ത്ര​ങ്ങ​ൾ ' എ​ന്ന വി​ഷ​യ​ത്തി​ൽ ദി​നേ​ശ് വാ​ര്യ​ർ ക്ലാ​സെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 1.30 ന് ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സ്.
ര​ണ്ടി​ന് "ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ഒ​രു ഫീ​നി​ക്സ് പ​ക്ഷി ' എ​ന്ന വി​ഷ​യ​ത്തി​ൽ ജെ​സി​ഐ അ​ന്ത​ർ​ദേ​ശീ​യ പ​രി​ശീ​ല​ക​ൻ രാ​ജേ​ഷ് കൂ​ട്ട​ക്ക​നി ക്ലാ​സ് കൈ​കാ​ര്യം​ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് സം​ഘ​ട​നാ ച​ർ​ച്ച.
സ​മാ​പ​ന​സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക​ണ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ മു​ഖ്യാ​തി​ഥി​യാ​കും.
ക്യാ​മ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പെ​രി​യ​യും ക്യാ​മ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ടും അ​റി​യി​ച്ചു.