അ​മ്മ​മാ​ര്‍​ക്ക് ഓ​ണ​ക്കോ​ടി ന​ല്‍​കി പ്ര​വാ​സി കൂ​ട്ടാ​യ്മ
Tuesday, September 10, 2019 1:17 AM IST
പെ​രി​യ: ത​ണ്ണോ​ട്ട് ദ​യ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​ത്തി​ലെ അ​റു​പ​തു വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ അ​മ്മ​മാ​ര്‍​ക്കും ഓ​ണ​ക്കോ​ടി ന​ല്‍​കി.
"സ്നേ​ഹ​പൂ​ര്‍​വം അ​മ്മ​യ്ക്ക്' എ​ന്നു​പേ​രി​ട്ട്‍ പെ​രി​യ ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന പ​രി​പാ​ടി ഗാ​ന​ര​ച​യി​താ​വ് കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റ്റ​മ്പ​തി​ലേ​റെ അ​മ്മ​മാ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് ഓ​ണ​ക്കോ​ടി ഏ​റ്റു​വാ​ങ്ങി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, കെ.​വി. മ​ധു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.